ഒരു അമ്മയുടെ വികാരം മനസിലാക്കാത്തത് എന്ത്; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ; ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കുമെന്ന് കോടതി; വധ ശിക്ഷ നീളുന്നതിനോടൊപ്പം പ്രതിഷേധങ്ങളും ഉയരുന്നു; നിർഭയയ്ക്ക് നീതി കിട്ടുമോ?

നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതിനോടൊപ്പം തന്നെ പ്രതിഷേധവും ശക്തമാകുന്നു. നിർഭയയുടെ രക്ഷിതാക്കൾ കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണുണ്ടായത്. പട്യാല ഹൗസ് കോടതി വളപ്പിൽ ആയിരുന്നു പ്രതിഷേധം അരങ്ങേറിയത് . വനിത അവകാശ പ്രവർത്തകയായ യോഗിത ഭയാനയും ഇവർക്കൊപ്പം പ്രതിഷേധത്തിൽ പങ്ക് ചേർന്നു .
പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജി പരിഗണിച്ച കോടതി കുറ്റവാളികളിൽ ഒരാളായ പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിക്കുകയും ചെയ്തു . കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവച്ചു . പിന്നാലെ കോടതി തന്റെ വികാരം മനസ്സിലാക്കാത്തതെന്തെന്ന് ചോദ്യം ഉയർത്തിയായിരുന്നു നിർഭയയുടെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞത് . എന്നാൽ രക്ഷിതാക്കളുടെ വികാരം മനസ്സിലാക്കുന്നെന്നും ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കുമെന്നും കോടതി പറയുകയുണ്ടായി. പിന്നീട് കോടതിക്ക് പുറത്തെത്തിയ രക്ഷിതാക്കൾ കുറ്റവാളികളെ ഉടൻ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികൾ ഉയരുകയും ചെയ്തു.
https://www.facebook.com/Malayalivartha






















