ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി; രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത് . ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് തിവാരി രാജിക്കത്ത് നല്‍കുകയും ചെയ്തു . എന്നാല്‍ ദേശീയ നേതൃത്വം രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
ഡല്‍ഹി ഘടകം പുനഃസംഘടിപ്പിക്കുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നും സൂചനകളുണ്ട് . തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഉന്നതതല യോഗം വിളിച്ച് ചേർത്തു. തിവാരിയെ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുമ്ബും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു അന്ന് തീരുമാനിച്ചത് . ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു ഈ തീരുമാനം. തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 70 ല്‍ 62 സീറ്റുകളും നേടുകയും ചെയ്തു . ഏട്ടു സീറ്റുകള്‍ മാത്രമെ ബിജെപിക്ക് ലഭിച്ചുള്ളൂ. 2015 തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു ബിജെപി ജയിച്ചത്.
https://www.facebook.com/Malayalivartha






















