ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെതിരെ മോശം പരാമർശവുമായി നിയുക്ത ബിജെപിഎംഎൽഎ ഒ പി ശർമ്മ

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെതിരെ മോശം പരാമർശവുമായി നിയുക്ത ബിജെപി എംഎൽഎ ഒ പി ശർമ്മ രംഗത്ത് . കെജ്‍രിവാളിനെ തീവ്രവാദിയെന്ന് തന്നെ വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെജ്‍രിവാൾ അഴിമതിക്കാരനാണെന്നും, തീവ്രവാദികളോട് മമതയുള്ളവനുമാണന്നും ഒ പി ശർമ്മ പറഞ്ഞു. ആം ആദ്മി നേതാവ് പാകിസ്ഥാൻ പട്ടാളത്തിന്‍റെ വക്താവിനെ പോലെയാണ് ഇന്ത്യൻ സൈന്യത്തിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നതെന്നും ടുക്ഡേ ടുക്ഡേ സംഘത്തിന്‍റെ ആളാണെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം കൊണ്ട് തന്നെ തീവ്രവാദിയെന്ന് തന്നെയാണ് കെജ്‍രിവാളിനെ വിളിക്കേണ്ടതെന്നും ശർമ്മ പറഞ്ഞു .
ബിജെപിക്ക് ദില്ലിയിൽ ആകെ ലഭിച്ച എട്ട് സീറ്റുകളിലൊന്നായ വിശ്വാസ് നഗർ മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംഎൽഎയാണ് ഒ പി ശർമ്മ. നേരത്തെയും പ്രചരണത്തിനിടെ ബിജെപി എംപി പർവേശ് വർമ്മയും ഇത്തരത്തിൽ പറഞ്ഞിരുന്നു . പ്രസ്താവനയ്ക്ക് പിന്നാലെ പർവേഷിന് വിലക്കും ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha






















