Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

'പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ' വൈറലായി വിജയ് സേതുപതിയുടെ ട്വീറ്റ് ; തമിഴ്‌നാട്ടിലെ സിനിമാ മേഖലയിലെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന്റെ കണ്ണികളിലൊരാളാണ് താനെന്ന ആരോപണത്തിനെതിരെയാണ് വിജയ് സേതുപതിയുടെ പ്രതികരണം; പോയി വേറെ പണി നോക്കെടോ എന്നാണ് വിജയ് സേതുപതി വിഷയത്തോട് പ്രതികരിച്ച് ട്വിറ്ററില്‍ കുറിച്ചത്  

13 FEBRUARY 2020 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ഇളയദളപതി വിജയിക്കെതിരെയുള്ള നീക്കത്തിന് പിന്നാലെ വിജയ് സേതുപതിക്കു നേരെയും കുപ്രചാരണങ്ങൾ.തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾക്കു രൂക്ഷ ഭാഷയിലാണ്‌ വിജയ്‌ സേതുപതി പ്രതികരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ സിനിമാ മേഖലയിലെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന്റെ കണ്ണികളിലൊരാളാണ് താനെന്ന ആരോപണത്തിനെതിരെയാണ് നടന്‍ വിജയ് സേതുപതി രൂക്ഷഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത് . പോയി വേറെ പണി നോക്കെടോ (പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ) എന്നാണ് വിജയ് സേതുപതി വിഷയത്തോട് പ്രതികരിച്ച് ട്വിറ്ററില്‍ കുറിച്ചത്.

നടന്‍ വിജയിയെയും എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിനെയും ബിഗിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്ത് സമയത്തായിരുന്നു വിജയ് സേതുപതി, ആര്യ, രമേഷ് ഖന്ന എന്നിവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് തരത്തിലുള്ള വ്യാജകുറിപ്പ് പ്രചരിച്ചത്. ഇവര്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനസംഘത്തിലെ അംഗങ്ങളാണെന്നും കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു.

വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഒന്നും കണ്ടെത്താനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് വന്നതിന്റെ പിന്നാലെയാണ് വിജയ് ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘത്തിന്റെ ഭാഗമാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമാണ് വിജയ് സേതുപതിയെന്നും ഇത്തരത്തില്‍ പ്രചരിച്ച കുറിപ്പുകളില്‍ പറയുന്നു.

ജെപ്പിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ റെജീന മുരളിയുടെ നേതൃത്വത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. വടപളനിയില്‍ വെച്ചു നടന്ന പരിപാടിയില്‍ വെച്ച് നടന്‍ ആര്യ, രമേഷ് ഖന്ന, ആരതി, വിജയ് സേതുപതി എന്നിവര്‍ മതം മാറിയെന്ന് ഇതില്‍ പറയുന്നു. കൂടാതെ എസ്.ആര്‍.എം, ലയോള എന്നീ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനധികൃത പണമിടപാടിനുള്ള മാര്‍ഗങ്ങളാണെന്നും ആരോപിച്ചിരുന്നു.
ബിഗില്‍ എന്ന ചിത്രത്തിന്റെ റിലീസോടെ ഈ പണമിടപാടുകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും എല്ലാ തെളിവുകളും പുറത്തുവന്നു എന്നും അതിനാലാണ് ആദായ നികുതി വകുപ്പ് വിജയിയെ കസ്റ്റഡിയിലെടുത്തതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

വാട്‌സ്ആപ്പിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വെച്ചുകൊണ്ടാണ് ഇപ്പോള്‍ വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
നടന്‍ വിജയിയുടെ ക്രിസ്ത്യന്‍ മതസ്ഥനാണെന്നും ജോസഫ് വിജയ് എന്നാണ് ശരിക്കുള്ള പേരെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ വിജയിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വിജയിയുടെ പുതിയ ചിത്രമായ മാസ്റ്ററില്‍ വില്ലനായി എത്തുന്നതിനാലാണ് വിജയ് സേതുപതിക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (19 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (39 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (57 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends