ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളം എഫ്.സി.ചാമ്പ്യൻമാർ; വനിതാ ലീഗിൽ കിരീടം സ്വന്തമാക്കുന്ന ആദ്യ കേരള ടീം

ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഗോകുലം കേരളം എഫ്.സി.ചാമ്പ്യൻ പട്ടം സ്വന്തമാക്കി.. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ (3-2) തോല്‍പ്പിച്ചാണ് കേരള ടീം കിരീടം നേടിയത് . ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ടീമിനായി സ്‌കോര്‍ ചെയ്ത താരങ്ങൾ.
ക്യാപ്റ്റന്‍ ദങ്മെയ് ഗ്രെയ്സ്, രത്തന്‍ബാല ദേവി എന്നിവരായിരുന്നു ക്രിപ്സയ്യ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത് . കേരളത്തില്‍ നിന്ന് ഒരു ടീം ആദ്യമായാണ് വനിതാ ലീഗില്‍ കിരീടം സ്വന്തമാക്കുന്നത് . ഈസ്റ്റേണ്‍ സ്പോര്‍ട്ടിങ് യൂണിയന്‍, റൈസിങ് സ്റ്റുഡന്റ് ക്ലബ്ബ്, സേതു എഫ്.സി. എന്നിവരായിരുന്നു കഴിഞ്ഞവര്‍ഷങ്ങളിലെ ചാമ്പ്യന്‍മാര്‍.
തുടർച്ചയായ ജയത്തോടെയാണ് ഗോകുലത്തിന്റെ മുന്നേറ്റം. യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി ആറ് കളിയിലും ജയിച്ചു. 28 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം.
പരമേശ്വരി ദേവി, സബിത്ര ഭണ്ഡാരി, ഗ്രെയ്സ് ലാല്‍റാംപാരി, യുംനം കമലാ ദേവി, മനിഷ്, കഷ്മിന, ഫന്‍ജോബം ബിന ദേവി, തോക്ചോം ദേവി, മൈക്കല്‍ കാസ്റ്റന്യ, മനിഷ പന്ന, അതിഥി ചൗഹാന്‍ എന്നിവരാണ് ഫൈനലില്‍ ഗോകുലത്തിനായി ആദ്യ ഇലവനിലിറങ്ങിയത്. പി.വി. പ്രിയയാണ് ടീമിന്റെ പരിശീലക.
https://www.facebook.com/Malayalivartha






















