പോത്തോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്‍ണാടകക്കാരന്‍ ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം

പോത്തോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്‍ണാടകക്കാരന്‍ ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഗൗഡയോട് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) പരിശീലകരുമായി ബന്ധപ്പെട്ടാന്‍ കായികമന്ത്രാലയം നിര്‍ദേശിച്ചു. ഗൗഡയെ സായ് പരിശീലകര്‍ക്കു കീഴില്‍ ട്രയലില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. കംബല എന്ന പോത്തോട്ട മല്‍സരത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കിയത് വാര്‍ത്തയായതിനു പിന്നാലെയാണ് ഗൗഡയെ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര നടപടി.
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പോലെ കര്‍ണാടകയിലെ കംബല പോത്തോട്ട മല്‍സരവും പ്രശസ്തമാണ്.മനുഷ്യന്റെ ശാരീരിക ശേഷിയും മികവും മാറ്റുരയ്ക്കുന്ന ഒളിന്പിക്‌സ് പോലുള്ള മത്സരങ്ങളെ സംബന്ധിച്ച് ആളുകള്‍ അറിയാതെ വരുന്നതാണ് ഗൗഡയെ പോലുള്ളവര്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമെന്ന് റിജിജു പറഞ്ഞു. കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്നുള്ള കംബല ജോക്കിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡ. വെറും 13.62 സെക്കന്‍ഡിലാണ് ഗൗഡ മത്സരത്തില്‍ 142.5 മീറ്റര്‍ പിന്നിട്ടത്. ഗൗഡ ഓടിത്തീര്‍ത്ത ദൂരവും സമയവും തമ്മില്‍ താരതമ്യം ചെയ്താല്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയിലാണ് ഇയാള്‍ മത്സരം ഓടിത്തീര്‍ത്തത്.
ബോള്‍ട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്. ഗൗഡ ഓടിയ ദൂരവും സമയവും കണക്കിലെടുക്കുന്‌പോള്‍ 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്. അതായത് ബോള്‍ട്ടിനേക്കാള്‍ മൂന്നു സെക്കന്‍ഡ് കുറവ്. ഇതോടെ പോത്തോട്ട മല്‍സരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ ഗൗഡ മാറി
https://www.facebook.com/Malayalivartha