വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് ഒരുവര്‍ഷത്തേക്ക് ഇളവ് ; ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്ബത്തിക പാക്കേജ്
കൊവിഡ് 19 രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക ആഘാതം കുറയ്ക്കാന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്ബത്തിക പാക്കേജ് പ്രപഖ്യാപിച്ചു. ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഒരുവര്‍ഷത്തേക്ക് വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലില്‍ 50 ശതമാനം ഇളവ് നല്കി. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് പാക്കേജ് പ്രഖ്യാപിച്ചത്.
സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖകള്‍ക്ക് ഒരുവര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 105 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുകയെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. കര്‍ഷകര്‍, സാധാരണക്കാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് വലിയ ആശ്വസമാണ് ഈ തീരുമാനം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് പുതിയ പുതിയ പാക്കേജ് അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha