നാല് വര്‍ഷത്തിലേറെയായി അശ്ലീല വീഡിയോകള്‍ നിര്‍ബന്ധിച്ചു കാണിച്ച ശേഷം പിതാവ് ബലാത്സംഗം ചെയ്തു, ഹോട്ടലുകളിലേക്കും ആളൊഴിഞ്ഞ പറമ്ബുകളിലേക്കും കൊണ്ടുപോയി സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചു
തനിക്ക് 14 വയസ്സുള്ളപ്പോള്‍ മുതല്‍ അശ്ലീല വീഡിയോകള്‍ നിര്‍ബന്ധിച്ച് കാണിച്ചതിന് ശേഷം പിതാവ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് മുന്‍ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലളിത്പൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
നാല് വര്‍ഷത്തിലേറെയായി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് കാണിച്ച് കൗമാരക്കാരി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് ബിസിനസ്സ് നടത്തിയിരുന്ന പെണ്‍കുട്ടിയുടെ പിതാവും 10 കുടുംബാംഗങ്ങളും ഉളപ്പടെയുള്ളവരാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
'ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, പെണ്‍കുട്ടിയുടെ പിതാവും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് പ്രതികള്‍ ഒഴികെ 17 പേര് ജയിലില്‍ കഴിയുന്നുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഒക്ടോബര്‍ 12ന് അമ്മയ്ക്കൊപ്പം പരാതി നല്കാന് കൗമാരക്കാരി പോലീസ് സ്റ്റേഷനില്‍ എത്തിയതായി പോലീസ് പറഞ്ഞു. പിതാവ് തന്നെ പല ഹോട്ടലുകളിലേക്കും ആളൊഴിഞ്ഞ പറമ്ബുകളിലേക്കും കൊണ്ടുപോയി, അവിടെ നിരവധി ആളുകള്‍ അവളെ ബലാത്സംഗം ചെയ്തു. മിണ്ടാതിരിക്കാന്‍ പിതാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha