മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്... ബിഷ്ണാപൂര്‍ ജില്ലയിലാണ് സംഘര്‍ഷം, പ്രദേശത്ത് നിന്ന് നാല് പേരെ കാണാതായി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്. ബിഷ്ണാപൂര്‍ ജില്ലയിലാണ് സംഘര്‍ഷം. ഇവിടെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബിഷ്ണാപൂര്‍ ജില്ലയിലെ കുംബിക്കും തൗബാല്‍ ജില്ലയില്‍ വാങ്ഗുവിനും ഇടയിലാണ് വെടിവെപ്പുണ്ടായ സ്ഥലം. പ്രദേശത്ത് നിന്ന് നാല് പേരെ കാണാതായി.
ഇഞ്ചി വിളവെടുപ്പിനായി പോയ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വെടിവെപ്പുണ്ടായ സ്ഥലത്തിന് സമീപം തന്നെയാണ് ഇവരെയും കാണാതായത്. ആറ് റൗണ്ട് വെടിവെച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒയിനാം റോമന്‍ മെയ്‌തേയി, അഹാനെന്തം ദാറ മെയ്‌തേയി, തൗഡാം ഇംബൂച്ച മെയ്‌തേയി, തൗഡാം ആനന്ദ് മെയ്‌തേയി എന്നിവരെയാണ് കാണാതായത്.
"
https://www.facebook.com/Malayalivartha























