Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും.. മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ... ഇനിയും അടയ്ക്കാത്തതിനാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ...

26 MAY 2024 03:08 PM IST
മലയാളി വാര്‍ത്ത

കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാൽ നിയമനടപടി സ്വീകരിക്കുമെന്ന് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അറിയിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നും സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹോട്ടൽ വ്യക്തമാക്കി.എന്നാൽ വിഷയം രമ്യമമായി പരിഹരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു. ബില്ലടക്കാൻ വൈകിയതിനാൽ 18% പലിശ സഹിതം 12.09 ലക്ഷം രൂപ നൽകണമെന്നാണ് ഹോട്ടലിന്റെ നിലപാട്. ജൂൺ ഒന്നിനു മുൻപ് 92.69 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചിരിക്കുന്നത്.

 

പ്രൊജക്ട് ടൈഗർ പദ്ധതി 50 വർഷം പിന്നിട്ടതിൻ്റെ ആഘോഷ പരിപാടികൾക്കാണ് മോദി മൈസൂരിലെത്തിയത്. വനംവകുപ്പിനായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. ‌ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹോട്ടൽ ബിൽ ആരുകൊടുക്കുമെന്നതിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നാണ് വിശദീകരണം. മോദിയുടെ സന്ദർശനമുൾപ്പെടെ മൂന്ന് കോടി രൂപയാണ് പരിപാടിക്ക് ബജറ്റ് തീരുമാനിച്ചത്.എന്നാൽ, 6.33 കോടി രൂപ ചെലവായി. ഇതിൽ 3 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും ബാക്കി തുക ലഭിക്കാനായി പലതവണ കത്തയച്ചെങ്കിലും ഹോട്ടൽ ബിൽ സംസ്ഥാനം വഹിക്കണമെന്ന് എൻടിസിഎ അറിയിക്കുകയായിരുന്നുവെന്നും സംസ്ഥാന സർക്കാർ പറയുന്നു. പരിപാടിയുടെ പൂർണ ഉത്തരവാദിത്തം എൻടിസിഎക്കായിരുവെന്ന് മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു.

കുടിശ്ശിക സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും പ്രധാനമന്ത്രി കഴിഞ്ഞ ഹോട്ടലിലെ ബില്ല് അടക്കമുള്ള തുകകൾ സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നാണ് ലഭിച്ച മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരേയും യാതൊരു മറുപടിയും കേന്ദ്രത്തിന് ലഭിച്ചിട്ടില്ല. അതിനിടെ ഇക്കഴിഞ്ഞ 21 ന് 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകി.ആവർത്തിച്ച് ഇക്കാര്യത്തെ കുറിച്ച് അറിയിട്ടും ഇപ്പോഴും തുക കൈമാറിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ബില്ലിനൊപ്പം അടക്കേണ്ടതുണ്ടെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ജൂൺ ഒന്നിനകം വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.

 

അതേസമയം കേന്ദ്രസർക്കാർ പരിപാടിയായതിനാൽ യാതൊരു തുകയും നൽകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.പരിപാടി നടക്കുന്ന സമയത്ത് കർണടാകയിൽ ബി ജെ പി സർക്കാരായിരുന്നു ഭരണത്തിൽ. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു പരിപാടി നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ആഘോഷപൂർവ്വമായിരുന്നു ചടങ്ങുകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ ഭരണം മാറി കോൺഗ്രസ് അധികാരത്തിലേറി. ബിജെപി പരിപാടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ കോൺഗ്രസ് സർക്കർ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (23 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (11 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (11 hours ago)

Malayali Vartha Recommends