മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാാെരുങ്ങി ബി.ജെ.പി...

മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാാെരുങ്ങി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ പ്രകീര്‍ത്തിക്കുന്ന ആഘോഷപരിപാടികളാണ് നടത്തുന്നത്.
ജൂണ്‍ ഒമ്പതിന് മൂന്നാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും സംഘടിപ്പിക്കും.
ആഘോഷപരിപാടികളുമായി ബന്ധപ്പെട്ടുള്ള അന്തിമപട്ടിക തയ്യാറാക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരും ഉള്‍പ്പെടുന്ന പ്രത്യേകസമിതിക്ക് രൂപം നല്‍കി.ഓരോ ദിവസവും കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും നടത്തുന്ന 20 മുതല്‍ 25 കിലോമീറ്റര്‍ വരെയുള്ള കാല്‍നടയാത്രയാണ് പ്രധാനം.
നേതൃസ്ഥാനത്ത് 11 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി, രാജ്യത്തുടനീളമുള്ള റാലികളില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍നടപ്പാക്കിയ ക്ഷേമപരിപാടികള്‍, ഓപ്പറേഷന്‍ സിന്ദൂര്‍, ജാതി സെന്‍സസ് തുടങ്ങിയ നിര്‍ണായക തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മോദിയും നേതാക്കളും ജനങ്ങളോട് സംസാരിക്കും.
https://www.facebook.com/Malayalivartha