അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണവും രാം ദര്‍ബാറിന്റെ സമര്‍പ്പണവും ജൂണ്‍ 5 നകം പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര

ജൂണ്‍ മൂന്ന് മുതല്‍ വിപുലമായ ആഘോഷ പരിപാടികള്‍... അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണവും രാം ദര്‍ബാറിന്റെ സമര്‍പ്പണവും ജൂണ്‍ 5 നകം പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര.
ക്ഷേത്ര സമുച്ചയത്തില്‍ 30ന് നടക്കുന്ന ശിവലിംഗ പ്രതിഷ്ഠയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. സൂര്യന്‍, ഭഗവതി, അന്നപൂര്‍ണ, ശിവന്‍, ഗണപതി, ഹനുമാന്‍ തുടങ്ങിയ 14 ഉപദേവതകളുടെ പ്രതിഷ്ഠയും നടക്കും.
രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്നും 101 ആചാര്യന്മാരുടെ സാന്നിദ്ധ്യത്തിലായിരിക്കും ചടങ്ങുകളെന്നും സമിതി ചെയര്‍മാന്‍ . കഴിഞ്ഞ വര്‍ഷം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടത്തിയത്.
"
https://www.facebook.com/Malayalivartha