വമ്പന്മാരെ ഒതുക്കി സൈഡിലാക്കി..ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്നു..ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ നാലാം സ്ഥാനം ഇന്ത്യ സ്വന്തമാക്കി..

ഇന്ത്യ പുതിയ ഇന്ത്യയല്ല . വമ്പന്മാരെ ഒതുക്കി സൈഡിലാക്കി . ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ നാലാം സ്ഥാനം ഇന്ത്യ സ്വന്തമാക്കി എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ആഗോള സാമ്പത്തിക രംഗം അഗാധമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, 80 വർഷം പഴക്കമുള്ള ഒരു ക്രമത്തിന്റെ അന്ത്യവും ഒരു പുതിയ യുഗത്തിന്റെ തുടക്കവും ഇത് അടയാളപ്പെടുത്തുന്നുവെന്നും ഐഎംഎഫ് നിരീക്ഷിക്കുകയുണ്ടായി.
മാറിക്കൊണ്ടിരിക്കുന്ന ഈ ക്രമത്തിൽ, ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി അതിവേഗം മുന്നേറുകയാണ്.ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിക്കഴിഞ്ഞു. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം ആണ് നീതി ആയോഗിൻ്റെ 10-ാമത് ഭരണസമിതി യോഗത്തിന് പിന്നാലെ ഈ കാര്യം അറിയിച്ചത്. ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് 2024-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അതിനു ശേഷമാണ് ഇത്രയും വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
2024-ൽ മൂന്നാമത്തെ തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് ഈ പ്രഖ്യാപനം നടന്നത്.ആഗോളതലത്തിലും സാമ്പത്തികമായും ഇന്ത്യയ്ക്ക് അനുകൂലമായ അന്തരീക്ഷമാണിതെന്നും ഇന്ന് നമ്മൾ 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു’ എന്നും അദ്ദേഹം വെളിപ്പെടുത്തി.നിലവിലെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോൾ പോലും, ഐഎംഎഫ് മുതൽ ലോക ബാങ്ക് വരെയുള്ള എല്ലാവരും ഇന്ത്യയുടെ വളർച്ച 6 ശതമാനത്തിൽ കൂടുതലായിരിക്കുമെന്ന് അനുമാനിക്കുന്നു.
അടുത്ത 30 മുതൽ 36 മാസത്തിനുള്ളിൽ ഇന്ത്യ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്.ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ എന്നതാണ് വളര്‍ച്ചയ്ക്ക് സഹായകരമായ ഘടകം. വളര്‍ച്ചയ്ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ട്. മാനവ വിഭവ ശേഷി തന്നെയാണ് ഇതില്‍ പ്രധാനം. മാത്രമല്ല, ഉല്‍പ്പാദന രംഗത്ത് കൈവരിക്കുന്ന നേട്ടവും എടുത്തു പറയേണ്ടതാണ്. ലോകത്തെ വന്‍കിട കമ്പനികളും രാജ്യങ്ങളും ഇന്ത്യയുമായി അടുക്കുന്നതും ഈ വിപണി സാധ്യതകള്‍ കണ്ടിട്ടാണ്...
ഇപ്പോൾ അമേരിക്ക, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയുടെ തീരുവ നയം കാരണം ലോകത്ത് സംഘർഷങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത് എന്ന് കാണാം.
https://www.facebook.com/Malayalivartha