കനത്ത മഴ... പാളത്തില്‍ മരം വീണ് ഗതാഗതം താളം തെറ്റി... നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

റെയില്‍വേ ലൈനിലും ട്രാക്കിലും മരവും വീടിന്റെ മേല്‍ക്കൂരയും വീണതിനെ തുടര്‍ന്ന് കോഴിക്കോട് വഴിയുള്ള 15 ട്രെയിനുകള്‍ രണ്ട് ദിവസമായി വൈകിയോടുന്നു.
തിങ്കളാഴ്ച വൈകിയും ചൊവ്വാഴ്ച രാവിലെയുമാണ് മരങ്ങള്‍ വീണത്. ചൊവ്വാഴ്ച രാവിലെ പത്തോടെ തടസ്സങ്ങള്‍ നീക്കി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സി.കെ. ഹരീഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha