കമല്ഹാസന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും.....

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് ആറ് ഒഴിവുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണമാകും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് ഡിഎംകെ നല്‍കുക.
തമിഴ്നാട്ടില്‍ ആറും അസമില്‍ രണ്ടും അടക്കം എട്ട് സീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ജൂണ്‍ 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ നടക്കും.
ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് നാലുപേര്‍ക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതില്‍ ഒരു സീറ്റ് കമല്‍ഹാസന് നല്‍കാമെന്നാണ് ധാരണ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മത്സരിക്കാതിരുന്ന കമല്‍ഹാസന്‍, ഇന്ത്യാ മുന്നണിക്കു വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടായിരുന്നു. കോയമ്പത്തൂരിലെ മത്സരത്തില്‍ നിന്നു പിന്മാറുന്നതിന് പകരമായി 2025 ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് നല്‍കാന്‍ ധാരണയായിരുന്നു.
https://www.facebook.com/Malayalivartha