മഹാരാഷ്ട്രയിലെ മുതിര്‍ന്ന സിപിഐ എം നേതാവും എംപിയും എംഎല്‍എയുമായിരുന്ന ലഹാനു സിധ്‌വ കോം അന്തരിച്ചു...

മഹാരാഷ്ട്രയിലെ മുതിര്‍ന്ന സിപിഐ എം നേതാവും എംപിയും എംഎല്‍എയുമായിരുന്ന ലഹാനു സിധ്‌വ കോം (86) അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
മഹാരാഷ്ട്ര സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായിരുന്ന ലഹാനു കോം അഖില ഭാരതീയ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചിരുന്ന ആദിവാസി പ്രഗതി മണ്ഡലിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദിവാസി പ്രഗതി മണ്ഡലിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ലഹാനു കോം നിരവധി ആദിവാസികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha