ലോക്‌പാല്‍ ബില്‍ തിങ്കളാഴ്‌ച രാജ്യസഭയില്‍; ബില്ലില്‍ 11 ഭേദഗതികള്‍

അഴിമതി തടയുന്നതിനുള്ള ലോക്‌പാല്‍ ബില്‍ തിങ്കളാഴ്‌ച രാജ്യസഭയില്‍ അവതരിപ്പിക്കും. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2012 ഡിസംബറില്‍ ലോക്‌പാല്‍ ബില്‍ ലോക്‌സഭ പാസാക്കിയതാണ്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകായുക്ത നിയമനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതടക്കം 11 ഭേദഗതികള്‍ വരുത്തിയാണ് ബില്ല് രാജ്യസഭയില്‍ എത്തുന്നത്.
അതേസമയം ശീതകാല സമ്മേളനത്തിന്റെ ആറാം ദിനവും സഭാ നടപടികള്‍ പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തി. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് തുടരുന്നതിനാല്‍ ബില്‍ പാസാകുന്ന കാര്യം സംശയത്തിലാണ്.
https://www.facebook.com/Malayalivartha