ബംഗളൂരുവിലെ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നുവെന്നും കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ ആരോപിച്ചു. അതേസമയം, ബംഗളൂരുവില്‍ എംഎല്‍എമാര്‍ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.
കര്‍ണാടകയിലെ ഒരു മന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് നടന്നതെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























