ആന്‍ട്രിക്സ്-ദേവാസ് അഴിമതി: ജി.മാധവന് നായർക്ക് സമൻസ്

വിവാദമായ ആന്‍ട്രിക്സ്-ദേവാസ് കരാറുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ മുന്‍ ചെയര്മാന് ജി.മാധവന് നായരുൾപ്പെടെയുള്ള പ്രതികൾക്ക് കോടതി സമൻസ് അയച്ചു. മാധവൻ നായരെ കൂടാതെ ആൻട്രിക്സ് കോർപറേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ കെ.ആർ ശ്രീധരമൂർത്തി, ബഹിരാകാശ വകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി വീണ എസ്. റാവു, ഐഎസ്ആർഒ മുൻ ഡയറക്ടർ എ. ഭാസ്കർ നാരായണ റാവു എന്നിവർക്കാണ് ഡൽഹി പാട്യാല കോടതി സമൻസ് അയച്ചിരിക്കുന്നത്.
ഡിസംബർ 23 ന് മുമ്പ് കോടതിയിൽ ഹാജരാകാനാണ് നിർദേശം. സിബിഐ പ്രത്യേക കോടതി ജഡ്ജി വീരേന്ദർ കുമാർ ഗോയലാണ് ഉത്തരവിട്ടത്.ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനും ബംഗളൂരു ആസ്ഥാനമായ ദേവാസ് മൾട്ടിമീഡിയയും തമ്മിലുണ്ടാക്കിയ കരാറിൽ 578 കോടിയുടെ അഴിമതി നടന്നതായാണ് കേസ്.
https://www.facebook.com/Malayalivartha

























