തൂത്തുക്കുടി വേദാന്ത സ്‌റ്റെര്‍ലൈറ്റ് ചെന്പു ശുദ്ധീകരണശാലയ്ക്കു സമീപം പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് വെട്ടേറ്റു

തൂത്തുക്കുടി വേദാന്ത സ്‌റ്റെര്‍ലൈറ്റ് ചെന്പു ശുദ്ധീകരണശാലയ്ക്കു സമീപം ഇന്ന് രാവിലെ ഉണ്ടായ പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് വെട്ടേറ്റു. നിരവധി പേരാണ് പ്രതിഷേധവുമായി ഇന്നും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം വേദാന്ത സ്റ്റെര്ലൈറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം നല്കി. ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്പനിയില്‍നിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം ജലസ്രോതസുകള്‍ മലിനമാക്കുന്നതായി ആരോപിച്ച് നൂറുദിവസമായി നാട്ടുകാര്‍ സമരത്തിലാണ്. കഴിഞ്ഞ ദിവസത്തെ പോലീസ് വെടിവയ്പില്‍ 11 പേരാണ് മരിച്ചത്.
അതേസമയം സംഘര്‍ഷം വ്യാപിക്കുന്നത് തടയാനായി മൂന്ന് ജില്ലകളില്‍ അഞ്ച് ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി എന്നീ ജില്ലകളിലാണ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെയ്ക്കാന്‍ ചീഫ് സെക്രട്ടറി സേവന ദാതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട്.
പ്ലാന്റിന്റെ വിപുലീകരണം സ്‌റ്റേ ചെയ്ത് കൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്റുകളില്‍ നിന്ന് കനത്ത മലീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്ലാന്റുകളെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ലോഹ ഖനന കമ്ബനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ്.
https://www.facebook.com/Malayalivartha



























