അമ്മ മരിച്ചെങ്കിലും പെൻഷൻ നഷ്ടമാകരുത്... നാട്ടുകാരെയും ബന്ധുക്കളെയും നടുക്കി മക്കളുടെ ക്രൂരത പുറംലോകം അറിഞ്ഞത് മാസങ്ങൾക്ക് ശേഷം

കസ്റ്റംസ് വകുപ്പിൽ സൂപ്രണ്ടായിരുന്ന ഭർത്താവ് ദയ പ്രസാദ് മരിച്ചതിനെ തുടർന്ന് അമരാവതിക്കു കുടുംബപെൻഷനായി മാസംതോറും 40,000 രൂപ ലഭിക്കുന്നുണ്ടായിരുന്നു.
അമ്മ മരിച്ചെങ്കിലും പെൻഷൻ നഷ്ടമാകാതിരിക്കാൻ രാസവസ്തുക്കൾ പുരട്ടി മൃതദേഹം സൂക്ഷിക്കുകയായിരുന്നു. പെൻഷൻ ലഭിക്കാൻ അമ്മയുടെ മൃതദേഹം നാലുമാസത്തോളമാണ് മക്കൾ വീട്ടിൽ സൂക്ഷിച്ചത്.
തുടർന്ന് വീട്ടിൽ നിന്നു ദുർഗന്ധം പുറത്തുവന്നതോടെ സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു. മൃതദേഹത്തിന്റെ കൈവിരലുകളിൽ മഷി പുരണ്ടിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. അതേസമയം, സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കബിർ നഗർ കോളനിവാസിയായ അമരാവതിയുടെ ശരീരമാണ് അഞ്ച് ആൺ മക്കൾ ചേർന്ന് വീടിനുള്ളിലെ സ്റ്റോറിൽ ഒളിപ്പിച്ചത്.
https://www.facebook.com/Malayalivartha


























