Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കശ്‌മീർ വിഷയത്തിൽ ബിജെപിയെ അടച്ചാക്ഷേപിക്കാന്‍ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കരൺ സിംഗ്; നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്നുണ്ട്; ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്നു പ്രതീക്ഷിക്കുന്നതായും കരൺ സിംഗ്

08 AUGUST 2019 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാനെ പരിഹസിച്ച്‌ ശിവസേന; പാകിസ്ഥാൻ ഉയർത്തുന്ന പൊള്ളയായ ഭീക്ഷണികളിൽ ഇന്ത്യ ഭയക്കില്ല; സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ആശങ്കപ്പെട്ടാൽ മതി; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം

''കോൺഗ്രസ് പാർട്ടിയുടെ ദിശാ ബോധം നഷ്ടമായി'' പാർട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിൽ ;ചെറിയ ആക്രമണത്തിന് ചുട്ട മറുപടിയുണ്ടാകും ; പാകിസ്ഥാന് മുന്നറിയിപ്പുമായി രവി ശങ്കർ പ്രസാദ്

നരേന്ദ്ര മോദി തകര്‍ത്തത്തെറിഞ്ഞത് ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്രവാദം; ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കറുത്ത യുഗം അവസാനിച്ചെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്

ബിജെപിക്കെതിരെ പോരാടാൻ രാഹുൽ കരുത്തനല്ല; കോൺഗ്രസിന് ഇനി ശരണം രണ്ട് വനിതകൾ; കോൺഗ്രസിനെ രക്ഷിക്കാൻ പ്രിയങ്ക ഗാന്ധി; പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്ത് മമത ബാനർജി; സർവ്വേ ഫലം ഇങ്ങനെ

കശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ചു കോൺഗ്രസ് നേതാവ് കരണ്‍ സിംഗ് രംഗത്ത്. കശ്മീർ വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ അടച്ചാക്ഷേപിക്കാന്‍ താനില്ലെന്നും നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്നുണ്ടെന്നും കരൺ സിംഗ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ നടപടിയില്‍ പ്രതികരിക്കെവെയാണ് തൻറെ നിലപാട്‌ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഒരുപാട് നല്ല കാര്യങ്ങള്‍ ആ ബില്ലില്ലുണ്ടെന്നും വളരെ വേഗത്തിലാണ് ആ ബില്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബില്ലിലെ നിര്‍ദേശങ്ങള്‍ പലതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണെന്ന് വിലയിരുത്തലും അദ്ദേഹം നടത്തി. ഏറ്റവും താഴെ തട്ടില്‍ വരെ ഈ നടപടികള്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും. അത് ജനങ്ങളിലേക്ക് സമാധാനം കൊണ്ടുവരും. നല്ല രീതിയിലുള്ള മാറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത് ഏറ്റവും സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാൽ കോൺഗ്രസ് വലിയ എതിര്‍പ്പ് അറിയിക്കുന്ന വിഷയമാണ് ലഡാക്ക് . കരണ്‍ സിംഗിന്റെ ഈ പ്രസ്താവനകൾ പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. .കശ്മീരിന്റെ ഭരണാധികാരിയായിരുന്ന ഹരിസിംഗിന്റെ മകനാണ് കരണ്‍ സിംഗ്.

ഈ തീരുമാനത്തിലൂടെ പുതിയ കാര്യങ്ങള്‍ കശ്മിരിലേക്ക് വരികയാണ്. രാഷ്ട്രീയാധികാരം കശ്മീരില്‍ കേന്ദ്രീകരിക്കുന്നതിന് ഇത് വഴിയൊരുക്കും. ഇതില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്ന കാര്യമാണ് . ഈ കാര്യം നടപ്പിലായാൽ കശ്മീരി ജനതയ്ക്ക് രാഷ്ട്രീയാവകാശം രാജ്യം മുഴുവന്‍ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കരുതുന്നു. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ കശ്മീരികള്‍ ആശങ്കപ്പെടേണ്ടെന്നും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും കരണ്‍ സിംഗ് പറഞ്ഞു. കശ്മീരിലെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ ദേശവിരുദ്ധരായി കാണുന്നത് തെറ്റാണെന്നും കശ്മീരില്‍ തടവില്‍ വെച്ചിട്ടുള്ള നേതാക്കളെ എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും പറഞ്ഞ കരൺ സിംഗ് ഇവരുമായി ചര്‍ച്ച ചെയ്തും, സമൂഹത്തിലെ മറ്റ് പ്രമുഖരെ വിശ്വാസത്തിലെടുത്തും, ഇപ്പോഴുള്ള സ്ഥിതിയെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കരണ്‍ സിംഗ് വിശദീകരിച്ചു.

കശ്മീർ വിഷയത്തിൽ കടുത്ത എതിർപ്പ് കോൺഗ്രസ് പ്രകടിപ്പിക്കവെയാണ് കരൺ സിംഗിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. ഇപ്പോഴും ഈ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു എന്നതിന് തെളിവാണ് കാരണ സിംഗിന്റെ പ്രതികരണം. ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര തീരുമാനം രാജ്യതാൽപര്യം മുന്നിൽ നിർത്തിയാണെന്നും അതിനാൽ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായുമാണ് സിൻഡ്യ പ്രതികരിച്ചത്. ബിജെപിയെ നേതാക്കൾ പരസ്യമായി പിന്തുണച്ചതോടെ അടിയന്തര പ്രവർത്തക സമിതി യോഗം ചേർന്നു. വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറാകാത്ത മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തമായപ്പോൾ പ്രമേയത്തിനെതിരെ രാഹുൽഗാന്ധി ട്വീറ്റിലൂടെ മാത്രമാണ് പ്രതികരിച്ചത്. പ്രത്യക്ഷത്തിൽ എതിർക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പിൽ ബിജെപിയെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് കശ്മീർ പ്രമേയത്തിൽ കോൺഗ്രസിന്റെ പക്ഷത്തു നിന്നും ഉണ്ടായത്. പ്രമേയത്തെ എതിർത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ചതോടെയാണ് വിഭാഗീയത പുറത്തു വന്നത്.ഇതിനൊക്കെ പിന്നാലെയാണ് കരൺ സിംഗിന്റെ പ്രതികരണം വന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു  (5 minutes ago)

അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്  (12 minutes ago)

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്  (20 minutes ago)

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍  (36 minutes ago)

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം... കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും... പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം, നീനുവിന്റെ സഹോദരനടക്കം പത്തു പേര്‍  (43 minutes ago)

രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്, ജമ്  (1 hour ago)

ഭാവനയുടെ രാധ ലുക്ക് വൈറലാകുന്നു  (10 hours ago)

മഞ്ജു വാര്യര്‍ നായികയാകുന്ന ധനുഷ് ചിത്രം 'അസുരന്‍' ലെ പുതിയ പോസ്റ്റര്‍ എത്തി  (10 hours ago)

കാജല്‍ അഗര്‍വാളിന്റെ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു  (10 hours ago)

ഈ കമ്പനിയില്‍ ജോലികിട്ടാന്‍ അല്‍പം കടുക്കും... സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കുമെന്ന പ്രഖ്യാപനം ജിവനക്കാരെ ഞെട്ടിപ്പിച്ചു  (10 hours ago)

വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി  (10 hours ago)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു  (11 hours ago)

ജീവൻ കാക്കുന്ന ഇവരുടെ ജീവന് ഈ നാട്ടിൽ വില ഇല്ലേ ?അധികൃതരുടെ കരുണ കാത്ത് ഒരുകൂട്ടം വിഭാഗം  (11 hours ago)

പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍  (11 hours ago)

അറുപത്തിയഞ്ചുവയസ്സായിട്ടും മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ അനുവദിച്ചു നല്‍കാതെ അധികൃതര്‍  (11 hours ago)

Malayali Vartha Recommends