Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

ബ്രഹ്‌മപുരം മരുമക്കള്‍ മാലിന്യം 32 + 22 കോടി സിപിഎം സംസ്ഥാന, ജില്ലാ നേതാക്കള്‍ വീതം വെച്ചു. വര്‍ഷങ്ങളായി നക്കിയ കോടികള്‍ ഞെട്ടിക്കും

23 MARCH 2023 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു; സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിൽ സാധനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ; ഈശ്വരനാമത്തിൽ തിരുത്തിച്ചു; പിന്നാലെ സംഭവിച്ചത്

കൊച്ചിയെ വിഷപുകയില്‍ മുക്കി കൊല്ലാന്‍ കാരണായ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിനെ സംബന്ധിച്ച അഴിമതി ആരോപണങ്ങളും പുകഞ്ഞു കത്തുകയാണ്.അഴിമതി സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും ജില്ല നേതൃത്വവും തമ്മില്‍ വീതം വെച്ചെടുത്തതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. സോണ്ട കമ്പനിയുടെ കരാര്‍ പ്രകാരമുള്ള അന്‍പതിനാല് കോടി, ഉപകരാറായപ്പോള്‍ 22 കോടിയായി മാറി. ബാക്കി 32 കോടി രൂപയും സിപിഎം നേതാക്കള്‍ അഴിമതി നടത്തിയെന്ന പുതിയ വിവരമാണ് പുറത്തു വരുന്നത്.

ഇക്കൊല്ലം മാത്രമല്ല പിണറായി സര്‍ക്കാരിന്റെ ആരംഭം മുതല്‍ ഇത്തരത്തിലുള്ള കൊള്ളകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തട്ടിക്കൂട്ട് കടലാസ് കമ്പനികളുടെയും കണ്‍സള്‍ട്ടന്‍സികളുടെയും മറവില്‍ കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കു കളയുകയാണ്. ഏകദേശം ആയിരം കോടിയിലേറെ രൂപ ഇത്തരത്തില്‍ സിപിഎം നേതാക്കളുടെ കൈകളില്‍ എത്തിയതായാണ് കണക്കാക്കുന്നത്. എന്നാല്‍ മാലിന്യത്തിന്റെ അവസ്ഥ ബ്രഹ്‌മപുരത്ത് നമ്മള്‍ കണ്ടതാണ്. മാലിന്യ പ്രശ്‌നം സംസ്ഥാന പ്രശ്‌നമായി ഉയര്‍ത്തി കൊണ്ടു വന്നാണ് ഇത്തരം കൊള്ളകള്‍ക്ക് അടിത്തറയിട്ടത്. വിഷയമായി ഉയര്‍ത്തി കൊണ്ടു വരാനും അതിന് പരിഹാരം കാണാനുമായി മാത്ര അഞ്ഞൂറിലധികം കോടിയും ചിലവഴിച്ചിട്ടുണ്ട്. മാലിന്യം വലിയ പ്രശ്‌നമാണെന്ന പൊതുജനധാരണയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥകളുണ്ടാക്കി കരാര്‍ തയ്യറാക്കി സിപിഎം ഉദ്ദേശിക്കുന്ന കമ്പനിയ്ക്ക് തന്നെ എത്തിച്ചു കൊടുത്ത് കമ്മിഷന്‍ വാങ്ങുന്ന ഒരുതരം സൈക്കോളജിക്കല്‍ സ്‌ട്രൈക്കാണ് സിപിഎം അഴിമതിയുടെ വഴിയെന്ന വിവരമാണ് പുറത്തു വരുന്നത്.
മൂന്ന് മരുമക്കളുടെ അവകാശമായി മാറിയ ബ്ര്ഹ്‌മപുരത്തെ മാത്രമല്ല കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്റെ കോടികളുടെ അഴിമതി കിലുക്കം പുറത്തു വന്നിട്ടും മാലിന്യങ്ങള്‍ക്കോ അതിന്റൈ രൂക്ഷത് അനുഭവിക്കുന്ന മലയാളിക്കോ മോചനമില്ല. സിപിഎം നേതാവിന്റെ ഒരു മരുമകന്‍ 54 കോടി രൂപയ്ക്ക് ബയോമൈനിംഗ് കരാര്‍ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്‍ 22 കോടി രൂപയ്ക്ക് ഉപകരാര്‍ ഏറ്റെടുക്കുന്നു. മറ്റൊരു മരുമകന്‍ മന്ത്രി കരാറിനായി എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. കേരളത്തില്‍ മരുമക്കത്തായ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെ പി നേതാവ് പ്രകാശ് ജാവദേക്കറിന്റെ പരിഹാസം കേരളത്തിന്റെ ഭരണ അഴിമതിയുടെ ആഴം വെളിവാക്കുന്നുണ്ട്.സിപിഎം നേതാക്കളുടെ മരുമക്കളും ബന്ധുക്കളും മാത്രം ഡയറക്ടര്‍മാരായിട്ടുള്ള തട്ടിക്കൂട്ട് കമ്പനികള്‍ക്ക് കരാര്‍ നല്കാനായി പിണറായി സര്‍ക്കാര്‍ നടത്തിയ കള്ളക്കളികളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ബ്രഹ്‌മപുരത്ത് ബയോ മൈനിങ്ങിന് ഉപ കരാര്‍ നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ ആരോപണങ്ങളും അഴിമതിയും കൊഴുക്കുകയാണ്. കരാറിനെക്കുറിച്ച് അറിഞ്ഞിട്ടും കൊച്ചി നഗരസഭ വേണ്ട നടപടിയെടുത്തില്ലെന്നതാണ് പ്രധാന കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നത്. സോണ്ട ഇന്‍ഫോ ടെക് ബയോ മൈനിങ്ങിനുള്ള കരാര്‍ ഒപ്പുവെച്ചശേഷം പ്രവൃത്തിയുടെ പ്രധാന ഭാഗം ചെയ്യുന്നതിനായി മറ്റൊരു കമ്പനിയുമായി ഉപ കരാറില്‍ ഏര്‍പ്പെട്ടതാണ് ചര്‍ച്ചയാവുന്നത്.

നഗരസഭ ബയോ മൈനിങ് കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ടിരുന്നത് ഉപ കരാര്‍ ഏറ്റെടുത്ത കമ്പനിയുമായിട്ടാണ്. എന്നിട്ടും അവരെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ലെന്നത് ദുരൂഹമാണ്. ബ്രഹ്‌മപുരത്ത് തീപിടിച്ചപ്പോള്‍ അവിടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും ഉപ കരാര്‍ എടുത്തവരായിരുന്നു. അഗ്‌നിരക്ഷാ സേനയും മറ്റും സൈറ്റ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതും ഇവരില്‍നിന്നായിരുന്നു. ഇവരുടെ ഉപകരണങ്ങളും ആദ്യഘട്ടത്തില്‍ അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.

ഉപ കരാറിനു പിന്നില്‍ സി.പി.എമ്മാണെന്നുള്ള രാഷ്ട്രീയ ആരോപണം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഉപ കരാര്‍ എടുത്തവരുമായി മേയറുടെ ചേംബറില്‍വെച്ചുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. വലിയ കരാറില്‍ സി.പി.എമ്മിന്റെ ഉന്നതര്‍ക്കാണ് ബന്ധമെങ്കില്‍ ഉപ കരാറില്‍ ജില്ലയിലെ നേതാക്കള്‍ക്കാണ് ബന്ധമെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി  പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണക്കാരുടെ അറിവോടെയാണ് ഉപ കരാര്‍ നല്‍കിയിട്ടുള്ളത്. മേയറുടെ ചേംബറില്‍വെച്ചുതന്നെയാണ് ചര്‍ച്ചകള്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഉപ കരാര്‍ ഉണ്ടെന്ന് താന്‍ നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം പ്രവൃത്തികളില്‍ ഒരു പരിചയവുമില്ലാത്ത പുസ്തകം വില്‍ക്കുന്ന ഒരു വ്യാപാരിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിനുപിന്നില്‍ വലിയ ശക്തികള്‍തന്നെയുണ്ട്. കാര്യങ്ങളെല്ലാം പുറത്തുവരണമെങ്കില്‍ സി.ബി.ഐ. അന്വേഷണം വേണം. ഇതിനായി കോടതിയെ സമീപിക്കുമെന്നും ടോണി പറഞ്ഞു.

ഉപ കരാര്‍ എടുത്തുവെന്ന് പറയപ്പെടുന്നവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. അവര്‍ക്ക് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രവൃത്തി നിലയ്ക്കുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് ചര്‍ച്ച നടത്തേണ്ടിവന്നത്. അന്ന് അന്വേഷിച്ചപ്പോള്‍ വാഹനങ്ങളുടെ ഇടപാടുകളും മറ്റും നടത്തുന്നുവെന്നാണ് അവര്‍ പറഞ്ഞിരുന്നത്.ബയോ മൈനിങ് സംബന്ധിച്ച കരാറിനു നിരക്കാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് നഗരസഭാ സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്‌മപുരം സംബന്ധിച്ച വലിയ അന്വേഷണം തന്നെ നടക്കുന്നുണ്ട്. അതില്‍ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നാണ് മേയറുടെ നിലപാട്.

അതേസമയം ഉപ കരാറുമായി പ്രതിപക്ഷത്തിനുള്ള ബന്ധവും ചര്‍ച്ചയാവുന്നുണ്ട്. കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാവിന്റെ മകന് ഉപ കരാര്‍ ഏറ്റെടുത്ത കമ്പനിയുമായുള്ള ബന്ധമാണ് ഇതിന് ആധാരം. ബയോ മൈനിങ് ഏറ്റെടുത്ത കമ്പനിയെ സമ്മര്‍ദത്തിലാക്കി ഉപ കരാര്‍ സംഘടിപ്പിച്ചുവെന്നാണ് ആക്ഷേപം. അതിനായി പാര്‍ട്ടിയുടെ ചില കൗണ്‍സിലര്‍മാരെ ഉപയോഗപ്പെടുത്തിയെന്നത് കോണ്‍ഗ്രസിനകത്തുംമുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. സോണ്‍ട കമ്പനിയ്ക്ക് കരാര്‍ നല്കാനായി മാലിന്യ നിര്‍മ്മാര്‍ജ്ജനം ദുരന്ത നിവാരണ വകുപ്പിന് കീഴില്‍ കൊണ്ടു വന്നത് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒരു സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയെ നിയമിച്ചിരുന്നു. കെ.എസ്.ഐ.ഡി.സിയെ കൊണ്ട് ടെന്‍ഡര്‍ ചെയ്യിക്കാനായിരുന്നു ദുരന്ത നിവാരണ വകുപ്പിന ്കീഴിലേയ്ക്ക് മാലിന്യ വിഷയം എത്തിച്ചത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായി സ്റ്റേറ്റ് ലെവല്‍ കമ്മിറ്റി അംഗീകരിച്ചാല്‍ നേരെ ക്യാബിനറ്റാണ് കരാര്‍ നല്കുന്നത് തീരുമാനിക്കുന്നത്. സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയില്‍ ചീഫ് സെക്രട്ടറിയും ക്യാബിനറ്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും അറിഞ്ഞു കൊണ്ട് തന്നെയാണ് സോണ്‍ട കമ്പനിയ്ക്ക് കരാര്‍ നല്കിയത്. സോണ്‍ട് ഹാജരാക്കിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. സോ്ണ്‍ടയ്ക്ക് കരാര്‍ നല്കാനായി മാത്രം വിദേശ എക്‌സ് പീരിയന്‍സ് വേണമെന്ന ഒരു ക്ലോസ് കൂടെ കരാറില്‍ എഴുതി ചേര്‍ത്തത് ക്യാബിനറ്റ് യോഗത്തിലാണ്. സോണ്‍ടയോടൊപ്പം കരാറില്‍ പങ്കെടുത്ത കമ്പനി ക്യുബിക് മീറ്ററിന് 956 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സോണ്‍ട ആവശ്യപ്പെട്ടതാകട്ടെ 1715 രൂപയും.

വിദേശ എക്‌സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനി ടെന്‍ഡര്‍ നടപടികളില്‍ നിന്നും പിന്‍മാറി. സ്വാഭാവികമായും കരാര്‍ സോണ്‍ടയുടെ കൈകളിലെത്തിക്കുന്നതിന് ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ നടന്നുവെന്ന് വ്യക്തം.സോണ്‍ട 54 കോടി രൂപയ്ക്ക് ബ്ര്ഹമപുരത്തെ മാലിന്യ നീക്കത്തിന് കരാറെടുത്തെങ്കിലും അവര്‍ അത് 22 കോടി രൂപയ്ക്ക് ഉപകരാര്‍ നല്കി അവര്‍ മാലിന്യത്തില്‍ നിന്ന് കൈകഴുകി. ഉപകരാറെടുത്ത കമ്പനിയക്കാകട്ടെ ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ല. യഥാര്‍ത്ഥ കരാര്‍ തുകയില്‍ 32 കോടി രൂപ സോണ്‍ട സ്വന്തമാക്കുകയും ചെയ്തു. സോണ്‍ടയുടെ ഇടപാടുകള്‍ ,സിപിഎം സംസ്ഥാന നേതൃത്വത്തിനും, ഉപകരാര്‍ കമ്പനിയുടെ ഇടപാടുകള്‍ എറണാകുളം ജില്ലാ നേതാക്കള്‍ക്കുമാണ് സിപിഎം വീതിച്ചു നല്കിയിരുന്നത്. സംസ്ഥാന ജില്ല നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഖജനാവിലെ പണം വീതം വെച്ചു നല്കുന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണിത്.

ഇത്തരത്തില്‍ കണ്ണൂരും, കോഴിക്കോടും ഒഴികെയുള്ള കോര്‍പ്പറേഷനുകളിലും നഗരസഭകളിയും വര്‍ഷങ്ങളായി കോടികളുടെ അഴിമതിയാണ് നടന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് മാലിന്യം സംസ്‌കരണത്തിന് നടപടികള്‍ തുടങ്ങിയതോടെ കോടികള്‍ ഒഴുകിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.സംഭവത്തില്‍ ബിജെപി സിബി ഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. മാലിന്യ കൂമ്പാരം കാര്‍ന്ന്ു തിന്നുന്ന പകല്‍കൊള്ളക്കാര്‍ക്കെതിരെ സിബി ഐ അന്വേഷണവും തട്ടിയെടുത്ത തുകകള്‍ തിരിച്ചു പിടിക്കാനുള്ള സംവിധാനവും വേണമെന്ന ആവശ്യപ്പെടുകയാണ് കേരള ജനത. അത്രത്തോളം പഴിയാണ് മാലിന്യത്തിന്റെ പേരില്‍ എല്ലാവരും കേള്‍ക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (1 minute ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (12 minutes ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (38 minutes ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (55 minutes ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (1 hour ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (1 hour ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (9 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (9 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (9 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (12 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (13 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (13 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (13 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (13 hours ago)

Malayali Vartha Recommends