മലയാളി യുവതി ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ...

ബഹ്റൈനിൽ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഷംലി പന്തയിലിനെ(28)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ചാവക്കാട് പറപ്പൂർ അന്നനട സ്വദേശിനിയായ ഷംലി ബഹ്‌റൈനിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. ഗുദൈബിയയിലെ താമസ സ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവ് ലിതിൻ സുകുമാരൻ മനാമ ടവർ ഹോട്ടലിലെ ജീവനക്കാരനാണ്. കുറച്ചു നാളത്തെ അവധിക്കായി ലിതിൻ നാട്ടിൽ പോയിരിക്കെയാണ് സംഭവം.ഡ്യൂട്ടി സമയമായിട്ടും ക്ലിനിക്കിൽ ജോലിക്ക് എത്താത്തതിനാൽ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഗുദൈബിയ രൂപം ടെക്സ്റ്റൈൽസ് റോഡിലെ സംഗീത റെസ്റ്റോറന്റ് നു സമീപത്തുള്ള താമസ സ്ഥലത്തു നിന്നും ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. മൃതദേഹം സല്മാനിയയിലേക്ക് മാറ്റി. തുടർ നടപടികൾ ആരംഭിച്ചു.
https://www.facebook.com/Malayalivartha