അവധിക്ക് നാട്ടില്‍പോയി തിരികെ എത്തിയ പ്രവാസി മലയാളി മരിച്ച നിലയിൽ; അകാല വിയോഗത്തിൽ നടുക്കം മാറാതെ പ്രവാസി സുഹൃത്തുക്കൾ
യു എ ഇ യിലെ അൽഐനിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് പരേതനായ അബൂബക്കറിന്റെ മകന് മുഹമ്മദ് ആഷിഖി (34) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആഷിഖ് അവധിക്ക് നാട്ടില്‍പോയി ഒരാഴ്ച മുൻപാണ് തിരിച്ചെത്തിയത്. ഏതാനും വര്‍ഷമായി ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ശനിയാഴ്ച വൈകിട്ട് താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അല്‍ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നഫീസയാണ് മാതാവ്. ഭാര്യ: റബീന. 22 ദിവസം പ്രായമുള്ള ദാനിയ ഹാജര്‍ മകളാണ്. സഹോദരിമാര്‍: റംല അഷ്റഫ്, സീനത്ത് മുഹമ്മദാലി, ഹസീന സൈദലി, ആബിദ, മൈമൂനാ ഷമീര്‍.
https://www.facebook.com/Malayalivartha