Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിൽപത്രം തയാറാക്കുമ്പോൾ പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

18 SEPTEMBER 2018 08:57 PM IST
മലയാളി വാര്‍ത്ത

ഓരോ പ്രവാസിയും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് വില്‍പത്രം തയ്യാറാക്കുക എന്നത്. യു .എ.ഇ.യില്‍ വച്ച് പെട്ടന്നുണ്ടാകുന്ന മരണം പലപ്പോഴും പ്രവാസികളുടെ കുടുംബങ്ങള്‍ വഴിയാധാരമാകുന്നതിന് കാരണമാകും. സ്വന്തം സംരംഭങ്ങള്‍ നടത്തുന്ന പലരുടെയും പെട്ടന്നുള്ള മരണത്തെത്തുടര്‍ന്ന് പങ്കാളിക്ക് അവകാശമില്ലാത്തതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ വരെ അടച്ചു പൂട്ടേണ്ടി വരുന്നത് സാധാരണമാകുകയാണ്. നിയമപരമായ തടസങ്ങളാണ് പലപ്പോഴും ഇതിനു കാരണമാകുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി , മരണത്തെത്തുടര്‍ന്ന് സ്വത്ത് കൂടെ ജീവിക്കുന്ന പങ്കാളിക്ക് നല്‍കണം എന്ന് ഇവിടുത്തെ നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ ഒരു വില്‍പത്രം ഉണ്ടെങ്കില്‍ യു .എ.ഇ.യുടെ സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമത്തിന്റെ കീഴില്‍ ഇതിനു അംഗീകാരം ലഭിക്കും. വില്‍പത്രം രജിസ്റ്റര്‍ ചെയ്യാതിരുന്നാൾ മരിച്ച ആ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ആശ്രിത വിസ റദ്ദാക്കപ്പെടും. ലൈഫ് ഇന്‍ഷുറന്‍സ് തുക കട ബാധ്യതകള്‍ തീര്‍ക്കാന്‍ വിനിയോഗിക്കും, അല്ലാത്ത പക്ഷം കോടതിയുടെ തീരുമാനത്തിന് വിടും. സമ്പാദ്യത്തിലെ ഭൂരിഭാഗവും കുടുംബത്തിലെ പല അംഗങ്ങള്‍ക്കുമായി വീതിച്ചു പോകും. അതിനാൽ എല്ലാ പ്രവാസികളും മുന്‍കരുതൽ എന്ന നിലയ്ക്ക് വില്‍പത്രം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏറ്റവുമടുത്ത കുടുംബാംഗങ്ങളോട് സമ്പാദ്യത്തിന്റെയും, ബാധ്യതകളുടെയും വിവരങ്ങള്‍ കൃത്യമായി രേഖകള്‍ സഹിതം അറിയിച്ചിരിക്കണം. തൊഴില്‍സ്ഥലത്തെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കൃത്യമായ വിവരങ്ങള്‍ തൊഴിലുടമക്ക് കൈ മാറണം , ഇതില്‍ വ്യക്തമായി ഒരു നോമിനിയെ നിര്‍ദ്ദേശിക്കുകയാണ് ഏറ്റവും പ്രധാനം.

വില്‍പത്രം തയ്യാറാക്കുന്നതിനായി നിയമവിദഗ്ദ്ധരുടെ സഹായം തേടാം. എമിറേറ്റ്‌സ് ഐഡി , പാസ്സ്പോര്‍ട്ട് എന്നിവയാണ് വില്‍പത്രം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍. അബുദാബിയിലാണെങ്കില്‍ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ(എ.ഡി.ജെ.ഡി.) വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകന്റെ യോഗ്യത പരിശോധിച്ച ശേഷം അപേക്ഷ സ്വീകരിച്ച വിവരം എസ് .എം.എസ് വഴി അപേക്ഷകനെ അറിയിക്കും. അതല്ല അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കും. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നോണ്‍-മുസ്ലിംസ് വില്‍സ് രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയ്ന്റ്‌മെന്റ് എടുക്കണം . അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്ന ദിവസം നേരിട്ടെത്തി ഒറിജിനല്‍ രേഖകള്‍ ഹാജരാക്കണം നടപടികള്‍ പൂര്‍ത്തിയായാല്‍ വില്‍പത്രം നിയമവിധേയമാകും. ഇത് നോട്ടറി വകുപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. 950 ദിര്‍ഹമാണ് രജിസ്റ്റര്‍ ചെയ്യാനുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 026513257 എന്ന നമ്പറിലോ non-muslims@ adjd.gov.ae എന്ന വിലാസത്തിലോ ബന്ധപ്പെടാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (44 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends