Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

നാട്ടിൽ സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും ഏതൊരു പ്രവാസിയുടെയും സ്വപ്നം ; പ്രവാസികൾ നാട്ടിൽ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

19 SEPTEMBER 2018 12:49 PM IST
മലയാളി വാര്‍ത്ത

എല്ലാ പ്രവാസികളുടെയും സ്വപ്നമാണ് നാട്ടിൽ സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും. മരുഭൂമിയിൽ വിയർപ്പൊഴുക്കി കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്ന പണം കൊടുത്ത് വീടും സ്ഥലവും വാങ്ങുന്നതിനു മുൻപ് അൽപം സൂക്ഷിച്ചാൽ പിന്നെ ദു:ഖിക്കേണ്ടി വരില്ല.

അതിനായി ആദ്യം വാങ്ങാൻ പോകുന്ന വസ്തു വീട് വച്ച് താമസിക്കാൻ ആണോ അതോ വാണിജ്യ ആവശ്യത്തിന് ഉള്ളതാണോ എന്ന് തീരുമാനിക്കുക, കാരണം വാണിജ്യ ആവിശ്യത്തിനുള്ള സ്ഥലത്ത് വീട് വെക്കുവാൻ പാടുള്ളതല്ല. പല പ്രവാസി മലയാളികൾക്കും അറിയാത്ത ഒരു കാര്യമാണ് വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ സ്വന്തമായി കൃഷിഭൂമി/തോട്ടം/ഫാം ഹൗസ് എന്നിവ വാങ്ങാൻ പാടില്ല എന്നത്. അതിനാൽ നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലം കൃഷിഭൂമി ആണോ എന്ന് പരിശോധിക്കുക. പക്ഷെ ഇന്ത്യയിൽ തിരിച്ചു വന്നതിന് ശേഷം കൃഷി ഭൂമി/ തോട്ടം/ഫാംഹൗസ് എന്നിവ വാങ്ങുന്നതിന് തടസമില്ല.

ഇനി വേറൊരു പ്രശ്നമാണ് വസ്തു ബ്രോക്കർമാരും, വസ്തു ഉടമസ്ഥരും. അവരെ ഒരിക്കലും കണ്ണുമടച്ച് വിശ്വസിക്കരുത്. സബ് രജിസ്ട്രർ ഓഫീസിൽ പോയി ആധാരം കൃത്യമായും പരിശോധിക്കുക.കാരണം വസ്തു വാങ്ങിയതിന് ശേഷം നൂലാമാലകൾ ഓരോന്നായി ഉയർന്നു വരാൻ അനുവദിക്കരുത്. വസ്തു വിൽക്കുന്ന വ്യക്തിതന്നെ ആണോ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന് പരിശോധിക്കുക. വിൽക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ കൈയിൽ ഈ വസ്തു, സ്ഥലം എങ്ങനെ വന്നു എന്ന് ചോദിച്ചു മനസിലാക്കണം. പറ്റുമെങ്കിൽ വസ്തുവിന്റെ മുൻആധാരം പരിശോധിക്കുക. ഇതുകൂടാതെ വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് സബ് രജിസ്റ്റർ ഓഫീസിൽ നിന്നും വാങ്ങി പരിശോധിക്കുക. പറ്റുമെങ്കിൽ 25-30 വർഷത്തെ സർട്ടിഫിക്കറ്റ് പരിശോധിക്കുക, ഇതിൽ നിന്നും നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലം/വസ്തു ഏതെങ്കിലും ബാങ്ക് ലോൺ, മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ ഗ്യാരണ്ടിയായി കൊടുത്തിടുണ്ടോ എന്നു മനസിലാക്കാം. വസ്തുവിന്റെ പേരിൽ മുൻപ് ലോൺ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടമസ്ഥരിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങുക. സ്ഥലം/വസ്തു കൃത്യമായി അളന്നുതിട്ടപ്പെടുത്തുക. പലപ്പോഴും ആധാരത്തിൽ പറയുന്ന സ്ഥലം യഥാർത്ഥത്തിൽ ഉണ്ടായിരിക്കണം എന്ന് ഇല്ല. ലാൻഡ് ആണെങ്കിൽ ഒരു സർവേയറെ കൊണ്ടുവന്ന് അളന്ന് അതിരു തിരിക്കുക. ഇത് ഭാവിയിലെ അതിരു തർക്കത്തിൽ നിന്ന് ഒഴിവാക്കുന്നതിന് സഹായിക്കും. വസ്തുവിന്റെ യഥാർത്ഥ മാർക്കറ്റ് വില ചോദിച്ചു മനസിലാക്കിയിരിക്കണം കാരണം വസ്തു ഇടപാടുകാർ അനാവശ്യമായി വിലകൂട്ടാൻ സാധ്യത ഉണ്ട്.

ഫ്‌ളാറ്റ്/വില്ല എന്നിവ ബിൽഡറിൽ നിന്ന് വാങ്ങുമ്പോൾ അവർ മുൻപ് ചെയ്ത പ്രൊജക്ടുകൾ നേരിട്ട് പോയി കാണുക. നിങ്ങൾ വാങ്ങാൻ പോകുന്ന പ്രൊജക്ട് ഏതെങ്കിലും ധനകാര്യ സ്ഥാപനം/ ബാങ്ക് ഫിനാൻസ് കൊടുത്തിട്ടുണ്ടോ എന്നു മനസിലാക്കുക. പ്രത്യേകിച്ച് ബാങ്ക് ആണ് ഫിനാൻസ് ചെയ്തതെങ്കിൽ വേറെ ബാധ്യതകൾ ഒന്നും തന്നെ ഉണ്ടായിരികില്ല. കാർ പാർക്കിങ് ഇടം, മെയ്ന്റനൻസ് ഫീസ് എന്നിവ ചോദിച്ചു മനസിലാക്കണം. നിങ്ങൾ വസ്തു/സ്ഥലം വാങ്ങാൻ അഡ്വാൻസ് പണം കൊടുക്കുന്നതിനു മുൻപ് ഇന്ത്യൻ റജിസ്‌ട്രേഷൻ ആക്ട് 1908 പ്രകാരം മുദ്രപത്രത്തിൽ രണ്ടു കക്ഷികളും ഒപ്പുവെക്കുക. പണം കഴിയുന്നതും ചെക്ക് /ഡി ഡി ആയി കൊടുക്കുക. ഇത് ഭാവിയിലെ നിയമകുരുക്കുകളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (10 minutes ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (18 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (2 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (3 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (3 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (4 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (4 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (4 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (4 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (4 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (5 hours ago)

Malayali Vartha Recommends