കേരളത്തിന് കൈത്താങ്ങായി കൊല്ലം പ്രവാസി കൂട്ടായ്മ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ല പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്.കെ. ഫോറം ശേഖരിച്ച ഫണ്ടിലേക്ക് കൊല്ലം ജില്ലകാരുടെ കൂട്ടായ്മ ധനസഹായം കൈമാറി .റിയാദ് അപ്പോള ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന എന്‍ ആര് കെ ജനകിയ സമിതി യോഗത്തില്‍ വെച്ച് ജീവകാരുന്ന്യവിഭാഗം കണ്‍വീനര്‍ സുനീര്‍ കൊല്ലം സഹയം കൈമാറി. എന്‍ ആര് കെ ഭാരവാഹി മൊയ്തീന് കുട്ടി തെന്നല സഹായം ഏറ്റുവാങ്ങി.
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ കരകയറ്റുന്നതിനായി നാനാഭാഗത്ത് നിന്നും സഹായങ്ങൾ വന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളാണ് സഹായ ഹസ്തമായി എത്തിയത്.
https://www.facebook.com/Malayalivartha