കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുവൈത്ത് കെ.എം.സി.സി അംഗവും കണ്ണൂർ ധർമ്മടം പൊതുവാച്ചേരി സ്വദേശിയുമായ കെ.കെ. കാസിം (61) ആണ് മരിച്ചത്. ഇദ്ദേഹം സബാ നാസർ ഏരിയയിൽ ഹയ റസ്റ്റാറൻറിൽ ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനം കെ.എം.സി.സി പ്രവർത്തകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നടന്നു. വ്യാഴാഴ്ച്ച എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പി.പി. അഹമ്മദ്. ഭാര്യ: സൈനബ. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha