ജോലിക്കിടെ അബദ്ധത്തിൽ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണു; കുവൈത്തിൽ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതര പരിക്ക്
കുവൈത്തിൽ ജോലിയ്ക്കിടെ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണ് പ്രവാസി തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അംങ്കറ വ്യവസായ മേഖലയിലെ നിർമ്മാണ പ്രവർത്തനത്തിനിടെയായിരുന്നു സംഭവം.
ജോലിക്കിടെ അബദ്ധത്തിലാണ് ക്രെയിനിൽനിന്നും തൊഴിലാളി താഴേക്കുവീണു പരിക്ക് പറ്റിയതെന്നാണ് അധികൃതർ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് ജഹ്റയിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം അപകടം പറ്റിയ തൊഴിലാളിയെ സംബന്ധിക്കുന്ന വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha