പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; കണ്ണൂര് നിവാസികളുടെ അസോസിയേഷന് 'ഫോക്' അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി പ്രവാസികളായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ കണ്ണൂര് നിവാസികളുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് കണ്ണൂര് കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്) ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഫോക്ക് മുൻ പ്രസിഡൻറ് ബിജു ആൻറണി, വിജയൻ അരയമ്പത്ത്, പവിത്രൻ മട്ടമ്മൽ എന്നിവർ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഡി.ഡി. കൈമാറി. ഫോക് 13ാം വാർഷികത്തോട് അനുബന്ധിച്ച് നവംബർ 16ന് അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന കണ്ണൂർ മഹോത്സവത്തിന് ശേഷം രണ്ടാംഘട്ട തുക കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
https://www.facebook.com/Malayalivartha