Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

21 SEPTEMBER 2018 12:19 PM IST
മലയാളി വാര്‍ത്ത

ഭവന വായ്പ അപേക്ഷിക്കാന്‍ പ്രവാസികൾ നാട്ടില്‍ പോകേണ്ട ആവശ്യമില്ല. പല ബാങ്കുകളുടെ ശാഖകള്‍ ഗള്‍ഫ് രാജ്യങ്ങളീലും മറ്റും ഇപ്പോള്‍ ലഭ്യമാണു. മുന്‍നിര ബാങ്കുകളെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. അതിന്‌ ചില മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉണ്ട്. ചുരുക്കത്തില്‍ ഭവനവായ്പ എടുത്ത് വീടു വെയ്ക്കുന്നത് സമ്പാദ്യം എന്നര്‍ത്ഥത്തിലും വളരെ അനുയോജ്യമാണ്. അതുകൊണ്ടു തന്നെ വിദേശത്തു താമസിക്കുന്നവര്‍ നാട്ടില്‍ ഭവനവായ്പ എടുത്ത് ഒരു വീടു വെയ്കുന്നതാണു ഉചിതം. സ്വന്തമായി സ്ഥലമുള്ളവരോ, വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നവരോ , പഴയ വീടിനെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നവരോ, അതൊ ഇനി വീടുവെയ്കാന്‍ ഒരു സ്ഥലം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കോ എന്‍.ആര്‍.ഇ വായ്പ ലഭിക്കും.

വസ്തുവിന്റെ മൂല്യത്തിന്റെ എണ്‍പതു മുതല്‍ എണ്‍പത്തഞ്ചു ശതമാനം വരെയാണു വായ്പ ലഭിക്കുക. നാല്‍പതു ലക്ഷത്തിന്റെ വീടിനു മുപ്പത്തിനാലു ലക്ഷം വരെ വായപ ലഭിക്കാം. എന്നാല്‍ ഇതു തിരിച്ചടയ്കാനുള്ള കഴിവുകൂടി പരിശോധിച്ചതിനു ശേഷമെ അതു അനുവദിക്കുകയുള്ളൂ. മാസവരുമാനത്തിന്റെ മുപ്പത്തിയാറുമുതല്‍ നാൽപത് ഇരട്ടി വരെ വായ്പ അനുവദിക്കും. 5000 ദിര്‍ഹം മാസവരുമാനമുണ്ടെങ്കില്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ വായ്പ ലഭിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് രണ്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ശബളത്തിന്റെ നാല്പതു ശതമാനവും, അഞ്ചു ലക്ഷം വരെ അമ്പത് ശതമാനവും , അതില്‍ കൂടുതലുള്ളവര്‍ക്ക് അമ്പത്തഞ്ചു ശതമാനവും മാസടവ് ആകാം.

നാട്ടിലെ ഭവനവായ്പക്ക് ഹാജരാക്കേണ്ട എല്ലാരേഖകളൂം എന്‍.ആര്‍.ഐ ഭവനവായ്പക്കും വേണം കൂടാതെ മറ്റു ചില രേഖകള്‍ കൂടി വേണം. പാസ്സ് പോര്‍ട്ട്, വിസ, വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ കരാര്‍, വര്‍ക്ക് എക്സ്പീരിയന്‍സ് സെര്‍ട്ടിഫിക്കറ്റ്, സാലറീ സര്‍ട്ടിഫിക്കറ്റ്, എന്‍.ആര്‍.ഇ അക്കൗണ്ടിന്റെ ആറുമാസത്തെ സ്റ്റേറ്റ് മെന്റ്. ഗല്‍ഫ് മേഖലയിലാണെങ്കില്‍ എംപ്ളോയ്മെന്റ് കാര്‍ഡ്. ഇനി ശബളം നേരിട്ട് ബാങ്ക് അക്കൗണ്ടിലല്ല വരുന്നതെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് എംബസ്സി ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്യണം.

അതേസമയം വിദേശവാസം ഉപേക്ഷിച്ചു പ്രവാസി നാട്ടിലെത്തിയാല്‍ ഈ വായ്പ വീണ്ടും പുതിയ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും. എന്‍.ആര്‍. ഇ ഭവനവായ്പയില്‍ നിന്നു സാധാരണ ഭവനവായ്പയിലെക്കു മാറും. അപ്പോള്‍ കുറച്ചു പലിശ കുറയുകയും ചെയ്യും. കാലാവധിയിലും വ്യത്യാസമുണ്ടാകും.

വന്‍ തുക വായ്പ എടുക്കുന്നതിനു ഇനി മുതല്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും. വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (18 minutes ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (26 minutes ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (33 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (38 minutes ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (7 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (8 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (10 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (11 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (11 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (11 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (13 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (13 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (14 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (14 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (14 hours ago)

Malayali Vartha Recommends