ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന് ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും
ഭാര്യയുടെ മൊബൈല്‍ ഫോണിൽ നിന്നും സുഹൃത്തിന്റെ ചിത്രങ്ങൾ പകര്‍ത്തിയ യുവാവിന് യു.എ.ഇ കോടതി ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും വിധിച്ചു. ഭാര്യ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു, യുവാവ് സുഹൃത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ സുഹൃത്തിന്റെ ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ മൊബൈലില്‍ കണ്ടെത്തിയ യുവതി വിവാഹ മോചനം തേടി കോടതിയിലെത്തുകയായിരുന്നു.
അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനൊപ്പം ഇയാളുടെ ഫോണില്‍ നിന്ന് ഈ സ്ത്രീയുടെ നിരവധി ഫോട്ടോകളും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ കണ്ടെടുത്തു. പലപ്പോഴും സ്വകാര്യ ജീവിതത്തിനു വെല്ലുവിളിയാകുന്നതും പല വിവാഹ മോചനങ്ങള്‍ക്കും കാരണമായിത്തീരുന്നതും മൊബൈല്‍ ഫോണാണ്. ഇത്തരത്തിലൊരു കേസാണ് യുഎഇയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha