പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി മാള നിവാസികളുടെ പ്രവാസി കൂട്ടായ്മ; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി ഒരു കൂട്ടം പ്രവാസികളുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. കുവൈറ്റിലെ തൃശൂര്‍ മാള നിവാസികളുടെ കൂട്ടായ്മ "മാള പ്രവാസി അസോസിയേഷന് കുവൈറ്റ്" സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ജില്ലാ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് ആന്റു വാഴപ്പിള്ളി തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് തുകയടങ്ങിയ ചെക്ക് കൈമാറി. ഒരു 110000 രൂപയാണ് അസോസിയേഷന് കളക്ടര്‍ക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha