കണ്ണൂർ പിണറായി സ്വദേശിയായ പ്രവാസി മലയാളി മനാമയിൽ മരണപ്പെട്ടു
മനാമയിൽ പ്രവാസി മലയാളി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. കണ്ണൂർ പിണറായി സ്വദേശി ഇസ്മായിൽ (46) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചോടെ ടുബ്ലിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇദ്ദേഹം മരിച്ചത്.
തക്കസമയത്ത് തന്നെ ടുബ്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇസ്മായിലിന്റെ ജീവൻ രക്ഷിക്കാനായില്ല. സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തിൽ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങൾ സ്ഥലത്തെത്തി. രേഖകൾ ശരിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി.
https://www.facebook.com/Malayalivartha