Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദിയിൽ അഞ്ച് മലയാളികളെ മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി ജീവനോടെ കുഴിച്ചു മൂടി; പ്രതികളുടെ തല വെട്ടി വധശിക്ഷ നടപ്പിലാക്കി

23 OCTOBER 2018 12:15 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ ജോലിക്കെത്തിയ 5 മലയാളികളെ മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നില്‍കി ജീവനോടെ കു‍ഴിച്ചു മൂടി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി. ആറു വർഷം മുൻപ് അഞ്ച് തൊഴിലാളികളെ ജീവനോടെ കുഴിച്ചു മൂടിയ മൂന്ന് പ്രതികളുടെ തലവെട്ടിയാണ് സൗദി വധശിക്ഷ നടപ്പിലാക്കിയത്.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സഫ്വാ പട്ടണത്തിനു സമീപമുള്ള കൃഷിയിടത്തിൽ വെച്ചാണ് കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാൻ, കിളിമാനൂർ സ്വദേശി അബ്ദുൾ കാദർ സലിം, കൽക്കുളം സ്വദേശി ലാസർ, കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷെയ്ഖ്‌, കന്യാകുമാരി സ്വദേശി ബീഷീർ എന്നിവർ കൊല്ലപ്പെട്ടത്.

2014 ഫെബ്രുവരിയിൽ സ്വദേശി പൗരൻ തന്റെ കൃഷിയിടത്തിൽ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപതം പുറംലോകം അറിയുന്നത്. തുടർന്ന് പോലീസെത്തി കൃഷിയിടം പൂര്‍ണമായി കിളച്ചു നോക്കിയതിനെതുടര്‍ന്നാണ് അഞ്ച് പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മദ്യത്തിൽ മയക്കു മരുന്ന് കലർത്തി നല്കി ബോധം കെടുത്തിയ ശേഷം അഞ്ച് പേരേയും ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു എന്ന് പ്രതികകള്‍ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. കേസിലെ പ്രതികളായ യൂസഫ് ഹസൻ മുത്വവ്വ, അമ്മാർ അലി അൽ ദഹീം, മുർതദ ബിൻ മുഹമ്മദ് മൂസാ എന്നീ സ്വദേശികളെയാണ് ഇന്ന് ഖത്തീഫിൽ വധശിക്ഷക്ക് വിധേയമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (10 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

Malayali Vartha Recommends