ദുബായിൽ പ്രവാസി മലയാളി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
ദുബായിൽ പ്രവാസി മലയാളിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേന്‍ റോഡ് ചിത്തിര നിവാസില്‍ പരേതനായ ഹരിദാസിന്റെ മകന് ലിജു മാണിക്കോത്തിനെ (42) യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.
ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിവരികയായിരുന്ന യുവാവ് ജോലിയ്ക്ക് എത്താത്തിനെത്തുടർന്ന് സഹപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം യുവാവിന്റെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിനിലാണ് പോലീസ്. ലിജുവിന്റേതെന്ന് സംശയിക്കുന്ന കുറിപ്പും മുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. മാതാവ്: പരേതയായ മാണിക്കോത്ത് ലീല. ഭാര്യ: അശ്വതി, ഏക മകന് യയോഗ്. ഏക സഹോദരി ലീന.
https://www.facebook.com/Malayalivartha