തുടർച്ചയായ മഴയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു; ജിദ്ദയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
ജിദ്ദയിൽ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം തുവ്വൂര്‍ അക്കരപ്പുറം സ്വദേശി അബൂബക്കറിന്റെ മകന് നിയാസ് (28) ആണ് മരിച്ചത്. തുടർച്ചയായുള്ള മഴയിൽ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ നിയാസ് തൽക്ഷണം മരിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയിൽ റുവൈസിലെ ഹിബ പോളി ക്ലിനിക്കിന്റെ പിന്‍വശത്തു വെച്ചായിരുന്നു നിയാസിന് മിന്നലേറ്റത്.
https://www.facebook.com/Malayalivartha