ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണങ്ങൾ; ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ 30 ദിവസം മാത്രം താമസാനുമതി; കുടുംബമായെത്തിയതിയാൽ മുതിര്‍ന്ന അംഗത്തിന് ക്രെഡിറ്റ് കാർഡ് നിർബന്ധം; പുതിയ ഉപാധികൾ നവംബര്‍ 11 മുതല്‍
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഉത്തരവ് ഖത്തർ പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. പുതുക്കിയ നിയമം അനുസരിച്ച് ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ 30 ദിവസം മാത്രമേ താമസിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം ഒരു മാസത്തിന് ശേഷം വിസ പതുക്കാനാവില്ലെന്നും അധികൃതർ അറിയിച്ചു. പുതിയ ഉപാധികൾ നവംബര്‍ 11 മുതല്‍ പ്രാബല്യത്തിലാകും.
ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നയാളുടെ കൈവശം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. ഖത്തറില്‍ ഇറങ്ങുബോൾ പാസ്പോര്‍ട്ടിന് ആറ് മാസം കാലാവധി വേണം. അതോടൊപ്പം മടക്ക ടിക്കറ്റും കരുതണം. ഹോട്ടലില്‍ താമസം ബുക്ക് ചെയ്തതിന്റെ രേഖയും ആവശ്യമാണ്.
അതേസമയം, കുടുംബവുമായി ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവരില്‍ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് മതിയാകും. അതേസമയം മുൻപ് ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചപ്പോള്‍ ആദ്യം മൂന്ന് മാസം വരെ തങ്ങാമായിരുന്നു.
https://www.facebook.com/Malayalivartha