ചിത്തിര ആട്ടവിശേഷത്തിനു ശബരിമല നടതുറന്നപ്പോഴുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനടക്കമുള്ള പോലീസിന്റെ ഉന്നതതല യോഗം ഇന്ന്
ചിത്തിര ആട്ടവിശേഷത്തിനു ശബരിമല നടതുറന്നപ്പോഴുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനടക്കം പോലീസ് ഉന്നതതല യോഗം ഇന്നു ചേരും. മണ്ഡല മകരവിളക്കു കാലത്തു സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും നടത്തും. നിലവിലുള്ള ക്രമീകരണത്തില്‍ വരുത്തേണ്ട മാറ്റമാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. പോലീസ് ആസ്ഥാനത്തു ചേരുന്ന ഉന്നതല യോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും അടക്കമുള്ളവര്‍ പങ്കെടുക്കും. ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം പങ്കെടുക്കും.
2,300 പോലീസും കമാന്‍ഡോകളും ദ്രുതകര്‍മ സേനയുമായി ഒരുക്കിയ സുരക്ഷാ സംവിധാനങ്ങള്‍ പാളിയതു പോലീസിനു നാണക്കേടുണ്ടാക്കിയിരുന്നു. പോലീസിനെ വെട്ടിച്ച് വനപാതയിലൂടെ അഞ്ഞൂറോളം പ്രതിഷേധക്കാര്‍ ശബരിമലയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha