തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ബഹ്റൈനില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപെട്ടു
സ്കൂൾ വിദ്യാർത്ഥിനി ബഹ്റൈനില്‍ നിര്യാതയായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശുക്കൂര്‍ മൊയ്തീന്റെ പുത്രി ആമിനാ ശുക്കൂര്‍ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആമിന. കോട്ടയം സ്വദേശിനി അനീഷയാണ് മാതാവ്. അമീന് ശുക്കൂര്‍ (ഇന്ത്യന്‍ സ്കൂള്‍, ഏഴാം തരം) സഹോദരനാണ്. പിതാവ് ശുക്കൂര്‍ മൊയ്ദീന് ബിഡിഎഫില്‍ ജോലിചെയ്യുന്നു. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് ബഹ്റൈനില്‍ ഈസ്റ്റ് റിഫ പള്ളിയില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha