Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...


തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...

24-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 26 ന് തുടങ്ങും

20 DECEMBER 2018 01:24 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ 24-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 26 ന്  തുടക്കം കുറിക്കും. സിറ്റി ഓഫ് ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന ദുബായിയുടെ വാർഷിക വ്യാപാര മാമാങ്കം ഡിസംബർ 26 ന് ആരംഭിച്ച് ഫെബ്രുവരി രണ്ടുവരെ തുടരും .

സ്വർണ വ്യവസായ മേഖലയിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയുള്ള സംഘടനയായ ദുബായ് ഗോൾഡ് ആൻഡ് ജുവലറി ഗ്രൂപ്പ്, ദുബായ് ഫെസ്റ്റിവെൽ ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്‌മെന്റുമായി കൈകോർത്തുകൊണ്ടണ് 24-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രഖ്യാപിച്ചത്.


വജ്ര- സ്വർണാഭരണങ്ങളുടെ ഇരട്ടസമ്മാനപദ്ധതികളാണ് ഈ വർഷത്തെ ഫെസ്‌ററിവലിന്റെ സവിശേഷത. 32 കിലോ സ്വർണം, ഒട്ടേറെ സ്വർണക്കട്ടികൾ, അഞ്ച് ബി.എം.ഡബ്ള്യു ലക്‌ഷ്വറി കാറുകൾ, 65 ഇഞ്ചിന്റെ ആറ് സാംസങ് ടി.വി. എന്നിവ സമ്മാനപദ്ധതിയിലൂടെ അഞ്ച്‌ ആഴ്ചയ്ക്കുള്ളിൽ നൽകും. 142 വിജയികളെയാണ് ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്.

 ജൂവലറി വിൽപ്പനയെ കൂടുതൽ മെച്ചപ്പെടുത്താനും ഊർജസ്വലമാക്കാനും വേണ്ടി വ്യത്യസ്തവും നവീനവുമായ രണ്ടു സമ്മാനപദ്ധതികളാണ് ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മുന്നൂറോളം ജ്യൂവലറികളിലെ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സമ്മാനം നേടാനായിയുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് ചെയർമാൻ തവ്ഹിദ് അബ്ദുള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.

 ഓരോ അഞ്ഞൂറു ദിർഹത്തിന്റെ സ്വർണാഭരണത്തിനും ലഭ്യമാവുന്ന നറുക്കെടുപ്പ് കൂപ്പണിലൂടെ ആകെ 32 കിലോ സ്വർണം സമ്മാനമായി നൽകും.

 ഡിസംബർ 27 മുതൽ ജനുവരി 26 വരെ ദിവസവും നാലുവിജയികളെ കാത്തിരിക്കുന്നത് ദിവസവും 250 ഗ്രാം സ്വർണം വീതം. ഫെബ്രുവരി രണ്ടിന് നടക്കുന്ന അവസാന നറുക്കെടുപ്പിലെ ഒരു ഭാഗ്യശാലിക്ക് ഒരു കിലോ സ്വർണവും ലഭിക്കും.

 ജനുവരി 27 മുതൽ ഫെബ്രുവരി ഒന്ന് വരെയുള്ള ആറ് വിജയികൾക്ക് 100 ഗ്രാം വീതം ഗോൾഡ് ബാറുകളും ആറ് വിജയികൾക്ക് സാംസങ് ടി.വിയും സമ്മാനമായി ലഭിക്കും. ചുരുങ്ങിയത് 500 ദിർഹത്തിന് വജ്രാഭരണം വാങ്ങിക്കുന്ന ഭാഗ്യശാലികളെ ജനുവരി 5, 12, 19,26, ഫെബ്രുവരി രണ്ട് എന്നീ തീയതികളിൽ നടക്കുന്ന നറുക്കെടുപ്പുകളിലെ ജേതാക്കൾക്ക് ബി.എം.ഡബ്‌ള്യു കാറുകളാണ് സമ്മാനം.

ദുബായ് ഫെസ്റ്റിവെൽ ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്‌മെൻറ് സി.ഇ.ഒ. അഹ്‌മദ് അൽ ഖാജ, ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് ബോർഡ് മെംബറും ഡി.സി.ടി.സി.എം. ചെയർ പേഴ്‌സൺ (മാർക്കറ്റിങ് സി.ഇ.ഒ., സ്ട്രാറ്റജിക് അലൈൻസ് ആൻഡ് പാർട്ണർഷിപ്പ്‌ സെക്ടർ) ലൈലാ സുഹൈൽ, റാഫിൾ ആൻഡ് പ്രൊമോഷൻസ് ഡയറക്ടർ അബ്ദുള്ള ഹസ്സൻ അൽ അമീറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മാനപദ്ധതികളുടെ പ്രഖ്യാപനം.പങ്കെടുക്കുന്ന മാളുകൾ, നറുക്കെടുപ്പ് ദിവസങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും http://dubaictiyof gold.com/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (13 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (16 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (18 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (32 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (40 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends