Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...


തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...

വിസ്മയ കാഴ്ചകളുടെയും ആദായ വില്‍പനയുടെയും ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ ഇത്തവണ കൈനിറയെ സമ്മാനങ്ങളും

20 DECEMBER 2018 02:03 PM IST
മലയാളി വാര്‍ത്ത

വിസ്മയ കാഴ്ചകളുടെയും ആദായ വില്‍പനയുടെയും ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ ഇത്തവണ കൈനിറയെ സമ്മാനങ്ങളും . ഫിബ്രുവരി രണ്ട വരെ നീളുന്ന ഷോപ്പിങ് മാമാങ്കം 12 മണിക്കൂർ നീളുന്ന മെഗാ വിൽപ്പനയോടെയാണ് തുടങ്ങുന്നത് . മേളയുടെ ആദ്യ ദിവസം 25 മുതൽ 90 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത് . പതിവുപോലെ ഷോപ്പിങ്, വിനോദങ്ങൾ, സമ്മാനങ്ങൾ എന്നീ പ്രധാന മൂന്ന് ചേരുവകളോടെയാണ് മേളയുടെ 24-ാം പതിപ്പും ഒരുങ്ങുന്നത്

സമ്മാനപദ്ധതിയിൽ 142 വിജയികളെകണ്ടെത്തും . ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മുന്നൂറോളം ജ്വല്ലറികളിൽ നിന്നും സ്വർണ വജ്രാഭരണങ്ങൾ വാങ്ങുന്നവരെയാണ് 32 കിലോ സ്വർണമുൾപ്പടെ വൻ സമ്മാനങ്ങൾ കാത്തിരിക്കുന്നത്.
ജനുവരി ഇരുപത്താറു വരെ ദിവസവും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന നാല് പേർക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനമായി ലഭിക്കും. ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ വിജയികൾക്ക് 100 ഗ്രാം വീതം സ്വർണ്ണം ലഭിക്കും . 65 ഇഞ്ച് സാംസങ് ടെലിവിഷൻ, വജ്രാഭരണം വാങ്ങിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ചു വിജയികൾക്ക് ബി എം ഡബ്ള്യു കാറുകൾ എന്നീ സമ്മാനങ്ങളും ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നു .
മലയാളി ഉപഭോക്താക്കൾക്ക് കല്യാൺ ജ്യുവല്ലേഴ്‌സ് പ്രത്യേക സമ്മാനപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു എന്ന് കല്യാൺ ജ്യുവല്ലേഴ്‌സ്, ഓവർസീസ് ഓപ്പറേഷൻസ് മേധാവി എൻ ആർ വെങ്കട്ടരാമൻ മാധ്യമങ്ങളോട് പറഞ്ഞു.

1996 ൽ സ്ഥാപിതമായ ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ആദ്യമായാണ് സ്വർണ, വജ്രാഭരണങ്ങൾക്കായി പ്രത്യേകം സമ്മാനപദ്ധതികൾ പ്രഖ്യാപിക്കുന്നത്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് സമ്മാനപദ്ധതി ഒരുക്കിയിരിക്കുന്നത്

ആഡംബരക്കാറുകളും സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി മെഗാ റാഫിൾ നറുക്കെടുപ്പുകളും മേളയുടെ ഭാഗമായുണ്ട്.

ദുബായ് കോൺറാഡ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സമ്മാനപദ്ധതികൾ പ്രഖ്യാപിച്ചത്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് സീ ഈ ഓ അഹ്മദ് അൽ ഖാജ, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവഹിദ് അബ്ദുള്ള, ബോർഡ് മെമ്പർ ലൈല സുഹൈൽ, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘാടകർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു
വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും കാർണിവലുകളും കുട്ടികൾക്കായുള്ള പ്രത്യേകപരിപാടികളും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (14 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (17 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (19 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (33 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (41 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends