ആസ്ട്രേലിയയിൽ തിരയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനിറങ്ങിയ തെലുങ്കാന സ്വദേശികൾക്ക് ദാരുണാന്ത്യം
ആസ്ട്രേലിയലിലെ മൂണെ ബീച്ചിൽ തിരയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനിറങ്ങിയ രണ്ട് തെലങ്കാന സ്വദേശികൾ മുങ്ങി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. അതേസമയം ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതായതായും അധികൃതർ അറിയിച്ചു.
തിരായിൽപ്പെട്ട കുട്ടിയെ സുരക്ഷ വിഭാഗം രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിലെ രണ്ടുപേരും ഹൈദരാബാദിലെ ബെൽ ഏരിയയിൽനിന്നുള്ള ഒരാളുമാണ് അപകടത്തിൽപെട്ടത്. ഗൗസുദ്ദീൻ (45), റാഹത്ത് (35) എന്നിവരാണ് മരിച്ചത്. ഗൗസുദ്ദീന്റെ മരുമകൻ ജുനൈദിനെയാണ് കാണാതായത്.
വെളിച്ചക്കുറവും തിരയും കാരണം കാണാതായയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചിരിക്കയാണ്. ബുധനാഴ്ച രാവിലെ പരിശോധന പുനരാരംഭിക്കും. സംഘത്തിലുണ്ടായിരുന്ന മൂന്നു കൗമാരക്കാരടക്കമുള്ളവരെ രക്ഷപ്പെടുത്തിയതായി ആസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു. കുടുംബാംഗങ്ങളുടെ ഒത്തുചേരലിനായി ആസ്ട്രേലിയയിൽ എത്തിയതാണ് സംഘമെന്ന് മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha