പ്രവാസി ജീവിതത്തിന്റെ ദുരിതത്തിലും കാഴ്ചകളൊരുക്കി അബുദാബി മലയാളി സമാജം
അബുദാബിയിൽ മലയാളി സമാജത്തിന്റെ നാടകമായ കനൽപ്പാടുകൾ’ അരങ്ങേറി. കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവത്തിലാണ് കെവിൻ കാർട്ടറെന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ ആത്മസംഘർഷങ്ങളുടെ കഥയുമായി മലയാളി സമാജത്തിന്റെ നാടകം അരങ്ങേറിയത്.
നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അബുദാബിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കെ.വി. ബഷീർ എന്നയാളാണ്.
കഴുകൻ കൊത്താനെത്തുന്ന കുരുന്നിന്റെ ചിത്രം പകർത്തി സുഡാനിലെ പട്ടിണിയുടെ ആഴം ലോകത്തിന് മുന്നിലെത്തിച്ച കെവിൻ കാർട്ടറെന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിലൂടെയാണ് കഥ നീങ്ങുന്നത്.
1994- ലെ പുലിറ്റ്സർ സമ്മാന ജേതാവായെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമകൾ കാരണം വിഭ്രാന്തിയിലേക്ക് വീണ കെവിൻ ആത്മഹത്യ ചെയ്യുന്നു.
ഓരോ കാഴ്ചയുടെയും മുഴുവൻ ഭാവവും ക്യാമറക്കണ്ണിലൂടെ പകർത്തുമ്പോഴും അദ്ദേഹം കടന്നുപോകുന്ന വൈകാരിക തലം കാണികളിലേക്ക് പകരാൻ കെവിനായി വേഷമിട്ട രാജേഷ് മേനോന് കഴിഞ്ഞു. അപർണ സന്തോഷ്, ജലാൽ, ജാക്സൺ, ഷാഹിധനി വാസു, യഹിയ, സുനിൽ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ചവെച്ചു. നാടകോത്സവത്തിന്റെ ആറാം ദിവസമായ 21-ന് വെള്ളിയാഴ്ച അൽ ഖൂസ് തിയറ്റർ ദുബായ് അവതരിപ്പിക്കുന്ന നാടകം ‘വാത്’ അരങ്ങേറും.
https://www.facebook.com/Malayalivartha