Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

മാളില്‍ അഞ്ചു വയസുകാരനെ ഉപേക്ഷിച്ചത് സ്‌കൂളിൽ ചേർക്കാൻ പണമില്ലാഞ്ഞ് ; 'അച്ഛന്‍ സൂപ്പര്‍മാന്‍' ആണെന്ന് മാത്രം അവന്റെ മറുപടി; പിടിയിലായത് നാലു സ്ത്രീകൾ ...നാലുപേരും കുഞ്ഞിന്റെ അമ്മയല്ല ...'അമ്മ പ്രസവിച്ചു രണ്ടാം ദിവസം ഉപേക്ഷിച്ചു ...കരളലിയിക്കുന്ന സംഭവകഥ പുറത്തുവിട്ട് ദുബൈ പോലീസ്

02 OCTOBER 2019 12:17 PM IST
മലയാളി വാര്‍ത്ത

മാളില്‍ അഞ്ചു വയസുകാരനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ആരുടേയും കരളലിയിക്കുന്ന കഥ . കുട്ടിയെ ഷോപ്പിങ് മാളില്‍ കണ്ടെത്തി 11 ദിവസമായിട്ടും യാതൊരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ മാളില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതാകാമെന്ന സംശയത്തിലായിരുന്നു ദുബൈ പോലീസ്. പക്ഷെ കൂടുതൽ അന്വേഷണത്തിൽ കുഞ്ഞിനെ ഒറ്റയ്ക്ക് നില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ടെന്ന് പോലീസില്‍ അറിയിച്ച സ്ത്രീയുള്‍പ്പെടെ നാലു സ്ത്രീകള്‍ അറസ്റ്റില്‍ ആവുകയായിരുന്നു..

അഞ്ച് വയസുള്ള ഓമനയായ ബാലനെ അല്‍റീഫ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതു സംബന്ധിച്ച തിരക്കഥയുണ്ടാക്കിയ നാലു സ്ത്രീകൾ ആണ് പിടിയില്‍ ആയത് .കുഞ്ഞിനെ പ്രസവിച്ച രണ്ടാം ദിവസം 'അമ്മ ഇന്ത്യയിലേക്ക് മുങ്ങി എന്നാണു പറയുന്നത് ... കുഞ്ഞിനെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ കുട്ടിയുടെ മാതാവിനെക്കുറിച്ചുള്ള യാതൊരു വിവരവും ദുബായ് പൊലീസിന് ലഭ്യമായിട്ടില്ല.

കുട്ടിയെ ഏറ്റുവാങ്ങിയ ഇന്ത്യാക്കാരിയായ വളര്‍ത്തമ്മയും പിന്നീട് കുഞ്ഞിന്റെ ചുമതലയേറ്റ ഫിലിപ്പൈന്‍കാരിയും ഇവരുടെ രണ്ട് കൂട്ടുകാരികളുമാണ് ഇപ്പോൾ പൊലീസിന്റെ വലയിലായത്.

ഷാര്‍ജയില്‍ നിന്നുള്ള ഒരു ഫോണ്‍കോള്‍ ആണ് അന്വേഷണത്തിനു തുമ്പുണ്ടാക്കിയത്. മാളില്‍ വച്ച് കുട്ടിയേയും ഒരു സ്ത്രീയേയും കണ്ടുവെന്ന് ആയിരുന്നു ഫോണ്‍ സന്ദേശം. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു പൊലീസില്‍ ഏല്‍പ്പിച്ച ഫിലിപ്പൈന്‍കാരി സ്ത്രീയിലേക്കാണ് അന്വീശനം ചെന്നെത്തിയത്.. തന്റെ സുഹൃത്തായ മറ്റൊരു സ്ത്രീയാണ് വളര്‍ത്താന്‍ അഞ്ചു വയസുള്ള ആണ്‍കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ചതെന്ന് അവര്‍ സമ്മതിച്ചു.

അഞ്ച് വയസായതിനാല്‍ സ്‌കൂളില്‍ ചേര്‍ക്കേണ്ട ഭാരിച്ച ചെലവ് ഓര്‍ത്താണ് കുട്ടിയെ ഉപേക്ഷിയ്ക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു ... ഇതിനായി സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു എന്ന് ഫിലിപ്പൈന്‍ യുവതി സമ്മതിച്ചു. ഇതിനുവേണ്ടിയാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാളില്‍ കണ്ടെത്തിയെന്ന കഥ പോലീസിനോട് പറഞ്ഞത്

തുടര്‍ന്ന് പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ നാല് യുവതികളും കുട്ടിയുടെ മാതാവല്ലെന്ന് തെളിഞ്ഞു. കുട്ടിയോട് തിരക്കിയപ്പോള്‍ അച്ഛന്റെ പേര് ‘സൂപ്പര്‍മാന്‍’ എന്നായിരുന്നു മറുപടി. അന്വേഷണം ആരിലേയ്ക്കും നീളാതിരിക്കാന്‍ നാലുപേരും ചേര്‍ന്ന് ഇപ്രകാരം കുട്ടിയെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

ഇംഗ്ലീഷ് മാത്രം സംസാരിക്കാനറിയുന്ന കുട്ടി പൊലീസുകാര്‍ക്ക് പ്രിയങ്കരനാണിപ്പോള്‍. തന്റെ നീണ്ട കഥയൊന്നുമറിയാതെ അവനിപ്പോള്‍ ദുബായ് പൊലീസിന്റെ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗത്തിന്റെ സംരക്ഷണയിലാണ്; എവിടെയോ അദൃശ്യയായ അമ്മയാരാണെന്നറിയാതെ തന്നെ കൊണ്ടുപോകാൻ വരുന്ന സൂപ്പർമാനെയും കാത്തിരിക്കുകയാണ് പാവം കുഞ്ഞ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (27 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (43 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (50 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (57 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (3 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends