കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ മരിച്ചു ; ഇതോടെ 24 മണിക്കൂറിനുള്ളിൽ ഏഴ് ഇന്ത്യക്കാരാണ് കൊറോണ ബാധിച്ചു മരിച്ചത്

കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ മരിച്ചു.ഇതോടെ 24 മണിക്കൂറിനുള്ളിൽ ഏഴ് ഇന്ത്യക്കാരാണ് കൊറോണ ബാധിച്ചു മരിച്ചത് .
മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), കൊണ്ടോട്ടി മുതവല്ലൂര്‍ പറശ്ശിരി ഉമ്മര്‍ (53), ഒതുക്കുങ്ങല്‍ അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്യാസ് (43) കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്.
തമിഴ്നാട് സ്വദേശികളായ സെന്തില്‍ (34), കൃഷ്ണ മുരാരി (49) യു.പി സ്വദേശി ഇഖ്ബാല്‍ അഹമ്മദ് (57) എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ
രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും വേഗം സുഖം പ്രാപിക്കുന്നത് മൊത്തത്തിൽ ആശ്വാസം പകരുന്നതാണ്. മരണനിരക്കും ആഗോള നിലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് സൗദി അറേബ്യയിൽ.
https://www.facebook.com/Malayalivartha

























