Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിശ്വാസികൾക്ക് ആശ്വാസം നൽകികൊണ്ട് ഖത്തറിൽ അഞ്ഞൂറോളം പള്ളികൾ തുറന്നു; 'സ്വല്ലൂ ഫീ ബുയൂതികും' എന്ന വാചകം ഇനിയില്ല

16 JUNE 2020 09:44 AM IST
മലയാളി വാര്‍ത്ത

കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ആദ്യ പടിയിലെത്തിനിൽക്കുകയാണ് ഖത്തർ. ആദ്യഘട്ടമായ ജൂൺ 15ന് രാജ്യത്തെ അഞ്ഞൂറോളം പള്ളികൾ പ്രാർഥനക്കായി തുറന്നുകൊടുത്തു. ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം പ്രത്യേകം അനുമതി നൽകിയ പള്ളികൾ മാത്രമാണ് പ്രാർഥനക്കായി തുറന്നുകൊടുത്തത് എന്നാണ് റിപ്പോർട്ടുകൾ . തിങ്കളാഴ്​ച പ്രഭാത നമസ്​കാരത്തോടെയാണ് പള്ളികളിൽ വിശ്വാസികൾ എത്തിയത്. എന്നാൽ വിശ്വാസികൾക്കായി പള്ളികൾ തുറന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്​. സ്വല്ലൂ ഫീ ബുയൂതികും (നിങ്ങളുടെ വീടുകളിൽനിന്ന് നമസ്​കരിക്കുക) എന്ന വാചകമില്ലാതെയായിരിക്കും ഇനി പള്ളികളിൽനിന്ന്​ മുഅദ്ദിനുകൾ ബാങ്ക് വിളിക്കുകയെന്ന് ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികൾ താൽക്കാലികമായി അടച്ചുപൂട്ടിയപ്പോൾ ബാങ്കിനിടയിൽ ‘സ്വല്ലൂ ഫീ ബുയൂതികും’ എന്ന വാചകം ചേർത്തായിരുന്നു മുഅദ്ദിനുകൾ പ്രാർഥനക്ക് ആഹ്വാനം ചെയ്തിരുന്നത്. പള്ളികളിലെത്തുന്ന വിശ്വാസികൾ നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. അതേസമയം, പ്രായമായവരും മാറാരോഗമുള്ളവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വീടുകളിൽ പ്രാർഥന നിർവഹിക്കാനാണ് മന്ത്രാലയം നിർദേശിച്ചത്.


കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ കൃത്യമായി സ്വീകരിക്കാൻ അനുയോജ്യമായ പള്ളികളാണ്​ ആദ്യഘട്ടത്തിൽ തുറന്നത്​. പള്ളികൾ നിലനിൽക്കുന്ന പ്രദേശം, ആവശ്യമായ സ്​ഥല വിശാലത, പരിസരങ്ങളിലെ ജനസാന്ദ്രത എന്നിവ ഇക്കാര്യത്തിൽ പരിഗണിക്കുന്നുണ്ട്​. സലത അൽ ജദീദയിൽ ഒമ്പത് പള്ളികളും അബൂഹമൂറിൽ എട്ടു പള്ളികളും അസ്​ഗവ-12, ഉം സനീം -6, ഉം സലാൽ- 19, ബൂ സിദ്റ- നാല്, ബനീ ഹജറിൽ 13 പള്ളികൾ എന്നിങ്ങനെയും തുറക്കാൻ മന്ത്രാലയം നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ജുമുഅ നമസ്​കാരം പള്ളികളിൽ ഈ ഘട്ടത്തിൽ നടക്കില്ല. അടുത്ത ഘട്ടമെന്ന നിലയിൽ ആഗസ്​റ്റിൽ 54 പള്ളികളിൽ ജുമുഅ നമസ്​കാരവും അനുവദിക്കും. സെപ്​റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും ജുമുഅ നമസ്​കാരമടക്കം നടക്കുകയും ചെയ്യും എന്ന് അധികൃതർ വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (56 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends