Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

യു.​എ.​ഇ നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന സർട്ടിഫിക്കറ്റ് വേണം

30 JUNE 2020 10:29 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിലായ പ്രവർത്തങ്ങളെല്ലാം തന്നെ തിരിച്ചുവരനുള്ള ശ്രമത്തിലാണ്. നഗരങ്ങളും രാജ്യങ്ങളും എല്ലാം പുതിയ ജീവിതത്തിന്റെ പാതയിലാണ്.അതുകൊണ്ടുതന്നെ പുതിയ നിയമങ്ങളും നടപ്പിലാക്കുകയാണ് വിവിധ രാജ്യങ്ങൾ

യു.​എ.​ഇ നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന് കാ​ണി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. സ​ന്ദ​ർ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​ർ​മു​മ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലോ സ്‌​ക്രീ​നി​ങ് സെന്ററുകളിലോ ഹെ​ൽ​ത്ത്​ സെന്ററുകളിലോ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്റെ ഫ​ല​മാ​ണ്​ വേ​ണ്ട​ത്. ഇ​ത്​ ചെ​ക്പോ​സ്​​റ്റു​ക​ളി​ൽ കാ​ണി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ബൂ​ദ​ബി എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മ​െൻറ് ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ച​ര​ക്ക് ഗ​താ​ഗ​തം, ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ​യു​ടെ സ​ഞ്ചാ​ര​ത്തി​ന് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ലെ​ന്ന് അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു.


മാ​സ്‌​ക് ധ​രി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ കോ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഈ ​മാ​സം ര​ണ്ടു​മു​ത​ൽ ന​ട​പ്പാ​ക്കി​യ തു​ട​ർ​ച്ച​യാ​യ ലോ​ക്ഡൗ​ൺ മൂ​ലം അ​നു​കൂ​ല ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ പു​തി​യ നി​ബ​ന്ധ​ന​യോ​ടെ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ൺ ര​ണ്ടു​മു​ത​ൽ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കി​ട​യി​ലും പു​റ​ത്തു​നി​ന്നും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്കു​മു​ള്ള സ​ഞ്ചാ​ര നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ക​യാ​യി​രു​ന്നു. അ​ബൂ​ദ​ബി പൊ​ലീ​സി​​െൻറ മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യി​ല്ലാ​തെ എ​മി​റേ​റ്റി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ ഒ​രു സ​ഞ്ചാ​ര​വും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി നീ​ക്കി​യി​രു​ന്നു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര മേ​ഖ​ല​ക​ൾ​ക്കി​ട​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.


വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഗ​വ​ൺ​മെന്റ് ഹെ​ൽ​ത്ത്​ സെന്ററുകൾ , ഡ്രൈ​വ്​ ത്രൂ ​ടെ​സ്​​റ്റി​ങ്​ സെന്ററുകൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി, ദേ​ശീ​യ സ്​​ക്രീ​നി​ങ്​ പ്രോ​ഗ്രാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ള്ള​ത്. സാ​ധാ​ര​ണ നി​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി 24 മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ലം ല​ഭി​ക്കാ​റു​ണ്ട്. യു.​എ.​ഇ പൗ​ര​ന്മാ​ർ, ഗ​ർ​ഭി​ണി​ക​ൾ, 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്. ഈ ​ഗ​ണ​ത്തി​ൽ​പെ​ടാ​ത്ത​വ​ർ​ക്ക്​ ഭൂ​രി​പ​ക്ഷം കേ​ന്ദ്ര​ങ്ങ​ളി​ലും പ​ണം ന​ൽ​ക​ണം. 350 ദി​ർ​ഹം മു​ത​ലാ​ണ്​ പ​ല​യി​ട​ത്തും പ​രി​ശോ​ധ​ന നി​ര​ക്ക്.

പ​രി​ശോ​ധ​ന​ക്ക്​ പോ​കു​ന്ന​വ​ർ എ​മി​റേ​റ്റ്​ ഐ .​ഡി​യോ പാ​സ്​​പോ​ർട്ടോ വി​സ​യു​ടെ പ​ക​ർ​പ്പോ കൈ​യി​ൽ ക​രു​താ​ൻ മ​റ​ക്ക​രു​ത്. സേ​ഹ​യു​ടെ ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റാ​യ 8001717ൽ ​വി​ളി​ച്ചാ​ലോ സേ​ഹ​യു​ടെ മൊ​ബൈ​ൽ ആ​പ്​ വ​ഴി​യോ ഡ്രൈ​വ്​ ത്രൂ സെന്ററുകളിൽ പ​രി​ശോ​ധ​ന​ക്ക്​ ബു​ക്ക്​ ചെ​യ്യാം. ദു​ബൈ​യി​ലു​ള്ള​വ​ർ​ക്ക്​ 800342 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക്​ ചെ​യ്യാം. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ണ്ട്. പ​രി​ശോ​ധ​ന​ഫ​ലം മൊ​ബൈ​ൽ ഫോ​ണി​ലെ അ​ൽ​ഹൊ​സ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലും എ​സ്.​എം.​എ​സ്​ വ​ഴി​യു​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണി​ലെ ഫ​ലം ചെ​ക്പോ​സ്​​റ്റു​ക​ളി​ൽ കാ​ണി​ച്ചാ​ലും മ​തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (2 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (2 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (4 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (5 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (6 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (6 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (6 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (7 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (7 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (7 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (7 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (7 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (7 hours ago)

Malayali Vartha Recommends