Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഏഴ് എമിറേറ്റ്‌സുകളിലെ ഭരണാധിപന്മാര്‍ ചേര്‍ന്ന സുപ്രീംകൗണ്‍സില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തു, യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദാബിയുടെ 17-ാമത് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ്

15 MAY 2022 08:09 AM IST
മലയാളി വാര്‍ത്ത

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഏഴ് എമിറേറ്റ്‌സുകളിലെ ഭരണാധിപന്മാര്‍ ചേര്‍ന്ന സുപ്രീംകൗണ്‍സില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തു, യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദാബിയുടെ 17 ാമത് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ്.

കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ അര്‍ദ്ധ സഹോദരനാണ്. 2005 ജനുവരി മുതല്‍ യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനാണ്. 2004 നവംബറില്‍ അബുദാബിയുടെ കിരീടാവകാശിയായി

 



ഷെയ്ഖ് ഖലീഫ രോഗബാധിതനായ ശേഷം ഏഴു വര്‍ഷമായി ഭരണത്തില്‍ ഷെയ്ഖ് മുഹമ്മദ് പങ്കാളിയാണ്. യു.എ.ഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂന്നാമത്തെ മകനായി 1961 മാര്‍ച്ച് 11നാണ് ജനനം. യു.എ.ഇ വ്യോമസേനയില്‍ പൈലറ്റായി സൈനിക സേവനം നടത്തിയിട്ടുണ്ട്.

 

2015ല്‍ യു.എ.ഇയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷെയ്ഖ് മുഹമ്മദ് പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. യു.എ.ഇയിലെത്തുന്ന രാഷ്ട്രത്തലവന്‍മാര്‍ക്ക് കൊട്ടാരത്തില്‍ സ്വീകരണമൊരുക്കുകയാണ് പതിവ്.

 

 

 



ഷെയ്ഖ് മുഹമ്മദും മുന്‍ഗാമികളെപ്പോലെ കേരളത്തിന്റെ പ്രിയ സ്‌നേഹിതന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിദേശനിക്ഷേപം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയിലെത്തിയപ്പോള്‍ നേരിട്ട് സന്നദ്ധത അറിയിച്ച വ്യക്തിയാണ്.

ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളില്‍ ഒന്നായ 'മുബദല'യുടെ ചെയര്‍മാനാണ് ഷെയ്ഖ്. മുബദലയ്ക്ക് മുപ്പതിലധികം രാജ്യങ്ങളിലായി 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം എന്നിവയിലാണ് മുബദലയ്ക്ക് താത്പര്യമുള്ളത്.

 



കേരളത്തില്‍ തുറമുഖ മേഖലയില്‍ നിക്ഷേപമുള്ള ദുബായ് ഡി.പി വേള്‍ഡും ഇന്‍ഡ്സട്രിയല്‍ പാര്‍ക്ക്, ജലഗതാഗതം എന്നിവയില്‍ നിക്ഷേപത്തിന് തയ്യാറാണ്. തിരുവനന്തപുരം- കാസര്‍കോട് ജലപാതയില്‍ ഭാഗമാക്കാനും അവര്‍ക്ക് താത്പര്യമുണ്ട്. ഉദ്യോഗസ്ഥതല നടപടി പുരോഗമിക്കുകയാണ്. ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റായതോടെ ഇനി കാര്യങ്ങള്‍ വേഗത്തിലാകും. യു.എ.ഇയിലെ സായിദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ചെയര്‍മാനായ അദ്ദേഹം,പ്രളയകാലത്ത് നമുക്ക് അവശ്യസാധനങ്ങള്‍ അയച്ചിട്ടുണ്ടായിരുന്നു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20 വർഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്  (6 minutes ago)

മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു...  (14 minutes ago)

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (18 minutes ago)

VINU V JOHN എന്റെ കക്ഷി നെത്തോലി മാത്രം!  (25 minutes ago)

  അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി മരിച്ച നിലയിൽ  (28 minutes ago)

കർഷകന് നേരെ കടുവയുടെ ആക്രമണം..  (1 hour ago)

പവന് 1400 രൂപയുടെ ഇടിവ്  (1 hour ago)

ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.  (1 hour ago)

കെഎസ്ആർടിസി ബസിൻറെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക്  (1 hour ago)

യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..! കണ്ണുരുട്ടി അറബിക്കൂട്ടങ്ങൾ ഉഫ് പ്രവാസികൾ കയറി പൊട്ടിച്ചു "  (2 hours ago)

വീടുകളിൽ വെള്ളം ഇരച്ചെത്തി..! വണ്ടികൾ ഒലിച്ച് കടലിൽ ഉരുൾ പൊട്ടി,മുല്ലപെരിയാർ തുറന്നു..! കൊടും മഴ...!  (2 hours ago)

ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ്  (2 hours ago)

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ  (2 hours ago)

വേദിയിൽ ഒരൊറ്റ പ്രവാസികൾ ഇല്ല..! വന്നത് കോട്ടും സ്യൂട്ടുമിട്ട ടീം യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..!  (3 hours ago)

രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്  (3 hours ago)

Malayali Vartha Recommends